തദ്ദേശതിരഞ്ഞെടുപ്പ് : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജമായി

Thursday 28 August 2025 12:01 AM IST

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെടുപ്പിന് സജ്ജമായി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇ.വി.എം) ആദ്യഘട്ട പരിശോധന (എഫ്.എൽ.സി) പൂർത്തിയായി. ജില്ലയിൽ 6184 ബാലറ്റ് യൂണിറ്റും 2180 കൺട്രോൾ യൂണിറ്റും പ്രവർത്തനസജ്ജമാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉടമസ്ഥതയിലുള്ള വോട്ടിംഗ് മെഷിനുകൾ നിർമാതാക്കളായ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എൻജിനീയർമാരുടെ നേതൃത്വത്തിൽ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി. ജില്ലാ കളക്ടറുടെ ചുമതലയിലാണ് വോട്ടിംഗ് മെഷിനുകൾ സ്‌ട്രോംഗ്റൂമിൽ സൂക്ഷിച്ചിട്ടുള്ളത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇ.വി.എം കൺസൾട്ടന്റ് എൽ. സൂര്യനാരായണനാണ് ജില്ലാതലത്തിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത്. ഇ.വി.എം ട്രാക്ക് എന്ന സോഫ്ട് വെയറിന്റെ സഹായത്തോടെയാണ് ഇ.വി.എമ്മുകളുടെ വിന്യാസം നടത്തുന്നത്.