അനുസ്മരണ വാരാചരണം

Thursday 28 August 2025 12:04 AM IST

കോന്നി : സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ നടത്തിയ കെ.എസ്.കൃഷ്ണ അനുസ്മരണ വാരാചരണം ഡയറക്ടർ ബോർഡ് അംഗം സി.വി.ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.ആർ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. എ.ആർ.രാഘവൻ, കൊല്ലം മനോഹരൻ, സി വി.മധു, ജി.രാഘവൻ, ഉല്ലാസ്, ഒ.കെ.ശശി, വിജയൻ, കെ.രമേശ്, രഞ്ജിനി ശ്രീകുമാർ, വി പി സുനു, കെ കെ പുഷ്പാംഗദൻ, രാജി ദിനേശ് എന്നിവർ പ്രസംഗിച്ചു.