വനിതാകമ്മിഷൻ അദാലത്ത്
Thursday 28 August 2025 12:05 AM IST
പത്തനംതിട്ട : ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന വനിതാകമ്മിഷൻ അദാലത്തിൽ 13 പരാതികൾ തീർപ്പാക്കി. 52 പരാതി ആകെ ലഭിച്ചു. അഞ്ചെണ്ണം പൊലീസ് റിപ്പോർട്ടിനും രണ്ടെണ്ണം ജാഗ്രതാസമിതി റിപ്പോർട്ടിനും അയച്ചു. രണ്ട് പരാതികൾ ജില്ലാനിയമ സേവന അതോറിട്ടിക്ക് കൈമാറി. 30 കേസുകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. കമ്മിഷൻ അംഗം അഡ്വ.എലിസബത്ത് മാമ്മൻ മത്തായി നേതൃത്വം നൽകി. അഭിഭാഷകരായ സിനി, രേഖ, കൗൺസിലർമാരായ ജാനറ്റ് സാറാ ജെയിംസ്, നീമ ജോസ്, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ നിസ, പൊലീസ് ഉദ്യോഗസ്ഥരായ എം.എച്ച്. റസീന, സ്മിത റെജി എന്നിവർ പങ്കെടുത്തു.