ക്യാൻസർ ബോധവത്കരണം

Thursday 28 August 2025 12:07 AM IST

പത്തനംതിട്ട : മാക്കാംകുന്ന് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കല്ലിശ്ശേരി കെ.എം.ചെറിയാൻ ആശുപത്രിയുടെ സഹകരണത്തോടെ ഇന്ന് രാവിലെ 9.30 മുതൽ ഒരുമണിവരെ പത്തനംതിട്ട മാക്കാംകുന്ന് എവർഷൈൻ ഇംഗ്ലീഷ് മീഡിയം റസിഡൻഷ്യൽ സ്‌കൂളിൽ സൗജന്യ ക്യാൻസർ ബോധവൽക്കരണ സെമിനാറും പരിശോധനാക്യാമ്പും നടക്കും. പത്തനംതിട്ട നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.അജിത്കുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ.കെ.മാത്യു അദ്ധ്യക്ഷതവഹിക്കും. വിദഗ്ദ്ധരായ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ സെക്രട്ടറി ഏബൽ മാത്യുവുമായി ബന്ധപ്പെടുക. ഫോൺ : 9447104412.