വിദ്യാഭ്യാസ ആനുകൂല്യം
Thursday 28 August 2025 12:10 AM IST
പത്തനംതിട്ട : അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയിച്ച ശേഷം കേരള സർക്കാർ സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സിൽ ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ സെപ്തംബർ 15ന് മുമ്പ് ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. അപേക്ഷയൊടൊപ്പം ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം, ക്ഷേമനിധി രേഖകൾ, ആധാർ കാർഡ്, ഫോട്ടോ എന്നിവയുമായി പത്തനംതിട്ട അബാൻ ജംഗ്ഷനിലെ ജില്ലാ ഓഫീസിൽ ഹാജരാകണം. ഫോൺ : 0468 2220248.