അയ്യപ്പ സംഗമത്തിന് എതിരെ ഹർജി
Wednesday 27 August 2025 11:13 PM IST
കൊച്ചി∙ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ചേർന്ന് ആഗോള അയ്യപ്പ സംഗമം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. സെപ്തംബർ 20നു നടത്തുന്ന അയ്യപ്പസംഗമം രാഷ്ട്രീയ പരിപാടിയാണെന്ന് ആരോപിച്ച് ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി കളമശേരി സ്വദേശി എം. നന്ദകുമാർ നൽകിയ ഹർജി ഹൈക്കോടതി പിന്നീടു പരിഗണിക്കും.