ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് : പൊലീസുകാരെ വെറുതേവിട്ടു, സിബിഐയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Thursday 28 August 2025 12:14 AM IST

കൊച്ചി: കോളിളക്കം സൃഷ്ടിച്ച ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ട കെ. ജിതകുമാർ ഉൾപ്പെടെ പ്രതികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ഹൈക്കോടതി വെറുതേവിട്ടു. സി.ബി.ഐയുടെ അന്വേഷണവും തെളിവ് ശേഖരണവും അടിമുടി പാളിയെന്ന് വിമർശിച്ചാണ് നടപടി.

ഒന്നാം പ്രതി എ.എസ്.ഐ കെ. ജിതകുമാറിനും രണ്ടാം പ്രതി സീനിയർ സി.പി.ഒ എസ്.വി. ശ്രീകുമാറിനും വധശിക്ഷ ലഭിച്ചിരുന്നു. ശ്രീകുമാർ ശിക്ഷാ കാലാവധിക്കിടെ മരിച്ചു. മൂന്നാം പ്രതിയായ മുൻ പൊലീസുകാരൻ സോമൻ വിചാരണയ്‌ക്കിടെ മരിച്ചു.

കുറ്റം മറയ്‌ക്കാൻ വ്യാജരേഖകളും വ്യാജ മൊഴികളും ചമച്ചതിന് മൂന്നു വർഷം വരെ തടവ് ലഭിച്ചിരുന്ന മുൻ സി.ഐ ടി. അജിത്‌കുമാർ, അസി. കമ്മിഷണർ ഇ.കെ. സാബു, റിട്ട. എസ്.പി ടി.കെ. ഹരിദാസ് എന്നിവരും കുറ്റവിമുക്തരായി.

തിരുവനന്തപുരം സി.ബി.ഐ സ്പെഷ്യൽ കോടതിയുടെ 2018 ജൂലായ് 25ലെ വിധിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് റദ്ദാക്കിയത്. കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും പ്രതികളുടെ അപ്പീലും സർക്കാരിന്റെ വധശിക്ഷാ റഫറൻസും പരിഗണിച്ചുള്ള ഉത്തരവിൽ പറയുന്നു.

മോഷണക്കുറ്റം ചുമത്തി 2005 സെപ്തംബർ 9ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ മർദ്ദിച്ചും തുടകളിൽ ജി.ഐ പൈപ്പ് വച്ച് ഉരുട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്.

ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ തിരുവനന്തപുരം അഡി. സെഷൻസ് (ഫാസ്റ്റ്ട്രാക്ക്) കോടതിയിൽ വിചാരണ ആരംഭിച്ചെങ്കിലും സാക്ഷികളായ പൊലീസുകാർ പലരും കൂറുമാറിയതിനാൽ പ്രോസിക്യൂഷൻ പ്രതിസന്ധിയിലായി. ഉദയകുമാറിന്റെ മാതാവ് പ്രഭാവതിഅമ്മ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഡിവിഷൻബെഞ്ചാണ് തുടരന്വേഷണത്തിന് സി.ബി.ഐയെ ചുമതലപ്പെടുത്തിയത്.

പുതിയ അന്വേഷണം നടത്തുകയാണ് സി.ബി.ഐ ചെയ്തത്. ഇതടക്കം കളങ്കിതമായ നിലയിലാണ് അന്വേഷണം മുന്നോട്ടുപോയതെന്നും ഇന്നലെ ഹൈക്കോടതി വിമർശിച്ചു. നീതിപൂർവകമായ വിചാരണയ്‌ക്കുള്ള പ്രതികളുടെ അവകാശം ഇല്ലാതാക്കുന്ന വിധമായിരുന്നു സി.ബി.ഐയുടെ എല്ലാ നടപടിക്രമങ്ങളുമെന്ന് വിലയിരുത്തിയാണ് പ്രതികളെ വെറുതേവിട്ടത്.

പൈശാചിക

ഉരുട്ടിക്കൊല

2005 സെപ്തംബർ 27ന് പകൽ 2.15ന് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ്‌കുമാറിനെയും കസ്റ്റഡിയിലെടുത്തു. സി.ഐ ഓഫീസിലെത്തിച്ച ഉദയകുമാറിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചു. ഒന്നും രണ്ടും പ്രതികൾ ചേർന്ന് പൈപ്പു കൊണ്ട് ഉരുട്ടുകയും ചെയ്തു. തുടർന്ന് സ്റ്റേഷൻ ലോക്കപ്പിൽ അടച്ചെങ്കിലും അന്ന് രാത്രി തന്നെ മരിച്ചു. സുരേഷിനും മർദ്ദനമേറ്റിരുന്നു.

' മോ​നെ​ ​പ​ച്ച​യ്ക്ക് ​തി​ന്ന​വ​രാ​ണ് " കെ.​എ​സ്.​ ​അ​ര​വി​ന്ദ് തി​രു​വ​ന​ന്ത​പു​രം​ ​:​ ​എ​ന്റെ​ ​മോ​നെ​ ​പ​ച്ച​യ്ക്ക് ​തി​ന്ന​വ​രെ​യാ​ണ് ​വെ​റു​തേ​ ​വി​ട്ട​ത്.​ ​എ​ന്നെ​ക്കൂ​ടി​ ​കൊ​ന്നൂ​ടേ,​ ​കോ​ട​തി​ക്കും​ ​ഹൃ​ദ​യ​മി​ല്ലേ...​ ​മ​ക​ന്റെ​ ​കൊ​ല​യാ​ളി​ക​ൾ​ക്ക് ​ശി​ക്ഷ​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​പ​തി​മൂ​ന്ന​ര​ ​വ​ർ​ഷം​ ​പോ​രാ​ടി​യ​ ​സാ​ധു​ ​വൃ​ദ്ധ​യു​ടെ​ ​നെ​ഞ്ചു​പൊ​ട്ടി​യു​ള്ള​ ​വി​ലാ​പം. ഉ​ദ​യ​കു​മാ​ർ​ ​ഉ​രു​ട്ടി​കൊ​ല​ക്കേ​സി​ൽ​ ​പ്ര​തി​ക​ളെ​ ​കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​ന് ​പി​ന്നാ​ലെ​ ​ക​ര​മ​ന​യി​ലെ​ ​വീ​ടാ​യ​ ​ശ്രീ​ശൈ​ല​ത്തി​ൽ​ ​വച്ച് കേ​ര​ള​കൗ​മു​ദി​യോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​മ്മ​ ​പ്ര​ഭാ​വ​തി (76).​ 4000​ ​രൂ​പ​ ​കൈ​യി​ൽ​വ​ച്ച​തി​നാ​ണ് ​എ​ന്റെ​ ​പൊ​ന്നു​മോ​നെ​ ​വെ​ള്ളം​കൊ​ടു​ക്കാ​തെ​ ​ഉ​രു​ട്ടി​ക്കൊ​ന്ന​ത്.​ ​ഇ​തു​പോ​ലൊ​രു​ ​ഓ​ണ​ത്തി​ന് ​അ​മ്മ​യ്ക്ക് ​സാ​ധ​ന​ങ്ങ​ൾ​ ​വാ​ങ്ങാ​ൻ​ ​അ​വ​ൻ​ ​സ്വ​രു​ക്കൂ​ട്ടി​യ​ ​പ​ണ​മാ​യി​രു​ന്നു.​ ​ഓ​ണം​ ​എ​ന്ന് ​കേ​ൾ​ക്കു​മ്പോ​ഴേ​ ​ഇ​പ്പോ​ ​എ​നി​ക്ക് ​പേ​ടി​യാ. അ​വ​ന്റെ​ ​ഉ​ള്ളം​കാ​ൽ​ ​മു​ത​ൽ​ ​തു​ട​വ​രെ​ ​നീ​ലി​ച്ചു​കി​ട​ന്ന​ 24​ ​പാ​ടു​ക​ൾ​ ​ക​ണ്ടാ​ൽ​ ​ആ​രും​ ​ബോ​ധം​കെ​ട്ട് ​വീ​ഴും.​ ​ആ​രു​ടെ​യും​ ​ക​ണ്ണ് ​തു​റ​ന്നു​പോ​കും.​ ​കോ​ട​തി​ക്ക് ​ക​ണ്ണ് ​ക​ണ്ടൂ​ടേ.​ ​ഹൃ​ദ​യ​മി​ല്ലേ.​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​ഈ​ ​അ​മ്മ​യോ​ട് ​ഇ​ങ്ങ​നെ​ ​കാ​ണി​ക്കി​ല്ലാ​യി​രു​ന്നു.​ ​ആ​കെ​യു​ള്ള​ത് ​വീ​ട് ​മാ​ത്ര​മാ​ണ്.​ ​ഇ​ത് ​വി​റ്റാ​യാ​ലും​ ​കേ​സ് ​ന​ട​ത്തും.​ ​ഭ​ർ​ത്താ​വ് ​ഉ​പേ​ക്ഷി​ച്ചി​ട്ടും​ ​അ​വ​ന് ​വേ​ണ്ടി​യാ​ണ് ​ജീ​വി​ച്ച​ത്.​ ​എ​ന്നെ​യും​ ​കൊ​ല്ലാ​ൻ​ ​അ​വ​ർ​ ​ശ്ര​മി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ത്ര​യും​ ​ചെ​യ്തി​ട്ട് ​അ​വ​ർ​ ​കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ​പ​റ​യു​ന്ന​തി​ൽ​ ​ക​ള്ള​ക്ക​ളി​യു​ണ്ട്.​ ​പി​ന്നി​ൽ​ ​ആ​രോ​ ​ഉ​ണ്ട്.​ ​എ​നി​ക്ക് ​നീ​തി​ ​വേ​ണം...​ ​അ​മ്മ​ ​പ്ര​ഭാ​വ​തി​ ​വി​തു​മ്പി.

ഉ​ത്ത​ര​വി​നെ​തി​രെ​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ക്കും. ​ഉ​രു​ട്ടി​ക്കൊല​യാ​ണെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ട് ശ​രി​വ​ച്ചതാണ്. ​വെ​ളി​യം​ഭാ​ർ​ഗ​വ​ൻ​ ​സി.​പി.​ഐ​ ​സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ​യാ​ണ് ​എ​ന്നെ​ ​കേ​സി​ന്റെ​ ​ചു​മ​ത​ല​ ​ഏ​ൽ​പ്പി​ച്ച​ത്.​ ​അ​ത് ​ഞാ​ൻ​ ​പൂ​ർ​ത്തി​യാ​ക്കും. പി.​കെ.​രാ​ജു​, ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ, തി​രു. കോർപ്പറേഷൻ