156 കിലോ ഇ-മാലിന്യങ്ങൾ ശേഖരിച്ചു
Thursday 28 August 2025 1:17 AM IST
ചെങ്ങന്നൂർ : നഗരസഭയിലെ 14 വാർഡുകളിൽ നിന്നായി ഹരിതകർമ്മസേന ഇന്നലെ 156 കിലോ ഇ മാലിന്യങ്ങൾ ശേഖരിച്ചു. ഇന്ന് വാർഡുകളിലെ ഇമാലിന്യങ്ങൾ വിവിധ വാർഡുകളിലെ ഓരോ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കും. ശേഖരിക്കുന്ന ഇ മാലിന്യങ്ങൾ ധാരണ പ്രകാരം ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറുമെന്ന് ഹരിതകർമ്മസേനയുടെ ചുമതലയുള്ള സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർസി.നിഷപറഞ്ഞു.