ഓണാഘോഷത്തിൽ നിന്ന് വിലക്കി: അദ്ധ്യാപികമാർക്ക് സസ്പെൻഷൻ, കേസ്

Thursday 28 August 2025 12:57 AM IST

കു​ന്നം​കു​ളം​:​ ​സ്‌​കൂ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​ഓ​ണാ​ഘോ​ഷ​ത്തി​ൽ​ ​മു​സ്ലിം​ ​കു​ട്ടി​ക​ൾ​ ​പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് ​നി​ർ​ദ്ദേ​ശി​ച്ചു​ള്ള​ ​അ​ദ്ധ്യാ​പി​ക​മാ​രു​ടെ​ ​ശ​ബ്ദ​ ​സ​ന്ദേ​ശം​ .​ ​സം​ഭ​വം​ ​വി​വാ​ദ​മാ​യ​തോ​ടെ​ ​സ്‌​കൂ​ളി​ലെ​ ​അ​ദ്ധ്യാ​പി​ക​മാ​രാ​യ​ ​ഖ​ദീ​ജ,​ ​ഹ​ഫ്‌​സ​ ​എ​ന്നി​വ​രെ​ ​അ​ന്വേ​ഷ​ണ​ ​വി​ധേ​യ​മാ​യി​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തു.​ ​ഇ​വ​ർ​ക്കെ​തി​രെ​ ​കു​ന്നം​കു​ളം​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ഡി.​വൈ.​എ​ഫ്.​ഐ​ ​ന​ൽ​കി​യ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്നാ​ണി​ത്.​ക​ട​വ​ല്ലൂ​ർ​ ​ക​ല്ലും​പു​റം​ ​സി​റാ​ജു​ൽ​ ​ഉ​ലൂം​ ​സ്‌​കൂ​ളി​ലെ​ ​അ​ദ്ധ്യാ​പി​ക​മാ​രാ​ണ് ​ചെ​റി​യ​ ​കു​ട്ടി​ക​ളെ​ ​ഓ​ണാ​ഘോ​ഷ​ത്തി​ൽ​ ​നി​ന്നും​ ​വി​ല​ക്കി​യു​ള്ള​ ​ശ​ബ്ദ​ ​സ​ന്ദേ​ശം​ ​ന​ൽ​കി​യ​ത്.​ ​സം​ഭ​വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ​ ​വ​ർ​ഗീ​യ​ ​ചേ​രി​തി​രി​വു​ണ്ടാ​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​ശ​ബ്ദ​സ​ന്ദേ​ശം​ ​ന​ൽ​കി​യ​ ​അ​ദ്ധ്യാ​പി​ക​മാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഡി.​വൈ.​എ​ഫ്.​ഐ​ ​ക​ട​വ​ല്ലൂ​ർ​ ​നോ​ർ​ത്ത് ​ക​മ്മി​റ്റി​ ​കു​ന്നം​കു​ളം​ ​പൊ​ലീ​സി​ലും​ ​ഉ​ന്ന​ത​ ​അ​ധി​കാ​രി​ക​ൾ​ക്കും​ ​പ​രാ​തി​ ​ന​ൽ​കി. എ​ല്ലാ​ ​മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​ ​കു​ട്ടി​ക​ളും​ ​പ​ഠി​ക്കു​ന്ന​ ​സ്‌​കൂ​ളാ​ണി​ത്.​ ​ഓ​ണം​ ​ഹി​ന്ദു​ ​മ​ത​സ്ഥ​രു​ടെ​ ​ആ​ചാ​ര​മാ​ണ്.​ ​അ​ത് ​ബ​ഹു​ദൈ​വ​ ​വി​ശ്വാ​സ​മാ​ണ്.​ ​ന​മ്മ​ളോ​ ​ന​മ്മു​ടെ​ ​കു​ട്ടി​ക​ളോ​ ​ഒ​രു​ ​ത​ര​ത്തി​ലും​ ​ഓ​ണാ​ഘോ​ഷ​ത്തെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും​ ​മ​റ്റ് ​മ​ത​സ്ഥ​രു​ടെ​ ​ആ​ചാ​ര​വു​മാ​യി​ ​കൂ​ട്ടി​ച്ചേ​രു​ന്ന​ത് ​ശി​ർ​ക്കാ​യി​ ​(​ബ​ഹു​ ​ദൈ​വ​വി​ശ്വാ​സം​)​ ​മാ​റാ​ൻ​ ​ഇ​ട​യു​ണ്ടെ​ന്നും​ ​കാ​ട്ടി​ ​അ​ദ്ധ്യാ​പി​ക​മാ​ർ​ ​ര​ക്ഷി​താ​ക്ക​ൾ​ക്ക് ​അ​യ​ച്ച​ ​ശ​ബ്ദ​ ​സ​ന്ദേ​ശ​മാ​ണ് ​വ​ലി​യ​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​കാ​ര​ണ​മാ​യ​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഓ​ണം​ ​വി​പു​ല​മാ​യി​ ​ആ​ഘോ​ഷി​ച്ചി​രു​ന്നു​വെ​ന്നും​ ​ഈ​ ​വ​ർ​ഷം​ ​ചു​രു​ങ്ങി​യ​ ​രീ​തി​യി​ൽ​ ​ഓ​ണാ​ഘോ​ഷം​ ​ന​ട​ത്തി​യാ​ൽ​ ​മ​തി​യെ​ന്നു​മാ​ണ​ത്രേ​ ​മാ​നേ​ജ്‌​മെ​ന്റി​ന്റെ​ ​തീ​രു​മാ​നം.

''സംഭവത്തെ കുറിച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​അ​ന്വേ​ഷി​ക്കും.തൃ​ശ്ശൂ​ർ​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​റോ​ട് ​വി​ശ​ദ​മാ​യ​ ​റി​പ്പോ​ർ​ട്ടും​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ല്ലാ​ ​മ​ത​ങ്ങ​ളെ​യും​ ​ജാ​തി​ക​ളെ​യും​ ​ബ​ഹു​മാ​നി​ക്കാ​നും​ ​സ്‌​നേ​ഹി​ക്കാ​നും​ ​പ​ഠി​പ്പി​ക്കു​ന്ന​ ​ഇ​ട​ങ്ങ​ളാ​യി​രി​ക്ക​ണം.​ഒ​രു​ ​വി​വേ​ച​ന​വും​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​അ​നു​വ​ദി​ക്കി​ല്ല.'' -മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി