"കടമ്മനിട്ട നാവറ്റവരുടെ നാവ് " പുസ്തക പ്രകാശനം

Thursday 28 August 2025 12:07 AM IST
സന്തോഷ് പ്ലാശ്ശേരി രചിച്ച 'കടമ്മനിട്ട നാവറ്റവരുടെ നാവ് ' എന്ന പുസ്തകം റിട്ട. വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡി.ചിദംബരന് നൽകി മുൻ മന്ത്രി ജി.സുധാകരൻ പ്രകാശനം ചെയ്യുന്നു

ക്ലാപ്പന: സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ മേഖലകളിൽ സജീവ സാന്നിദ്ധ്യമായി നിൽക്കുന്ന സന്തോഷ് പ്ലാശ്ശേരി രചിച്ച 'കടമ്മനിട്ട നാവറ്റവരുടെ നാവ് ' എന്ന പുസ്തകം റിട്ട.വ്യവസായ വകുപ്പ് അഡിഷണൽ ഡയറക്ടർ ഡി.ചിദംബരന് നൽകി മുൻ മന്ത്രി ജി.സുധാകരൻ പ്രകാശനം ചെയ്തു. സി.ആർ. മഹേഷ് എം.എൽ.എ. മുഖ്യാതിഥിയായി. പടയണിയുടെ ഹൃദയ താളം നെഞ്ചേറ്റിയ കടമ്മനിട്ടയുടെ കവിതകളെ കുറിച്ച് സന്തോഷ് പ്ലാശേരി നടത്തിയ പഠനമാണ് "കടമ്മനിട്ട നാവറ്റവരുടെ നാവ് " എന്ന പുസ്തകം. ജെ. ഡെന്നീസ് അദ്ധ്യക്ഷനായ യോഗത്തിന് അഡ്വ. ഷിബു.എസ്.വയലകത്ത് സ്വാഗതം ആശംസിച്ചു. ഭാഷാപോഷിണി അസിസ്റ്റന്റ് എഡിറ്റർ ഡോ.കെ.എം.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. .പി.കെ.അനിൽകുമാർ പുസ്തക അവലോകനവും സന്തോഷ് പ്ലാശ്ശേരി മറുപടി പ്രസംഗവും നടത്തി. ജെ. ആൾഡ്രിൻ നന്ദി പറഞ്ഞു.