അങ്കണവാടി കെട്ടിടം ശിലാ സ്ഥാപനം
Thursday 28 August 2025 12:09 AM IST
ചവറ: പന്മന ഗ്രാമപഞ്ചായത്തിലെ ചോല വാർഡിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 13 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാ സ്ഥാപന കർമ്മം എൻ.കെ പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി.സുധീഷ് കുമാർ ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല , വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്നൻ ഉണ്ണിത്താൻ , പന്മന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൊച്ചയിൽ റസീന, സുകന്യ, അനിൽകുമാർ പഞ്ചായത്ത് സെക്രട്ടറി ചെറിയാൻ ജോർജ് , ഐ.സി.ഡി.എസ് സൂപ്പർവൈസർ ധന്യ , അങ്കണവാടി വർക്കർ മിനി തുടങ്ങിയവർ പങ്കെടുത്തു.