രേണു സുധിക്ക് വീട്ടിലേക്കുള്ള വഴി തെളിഞ്ഞു,​ സർപ്രൈസുമായി ബിഗ്ബോസ്

Thursday 28 August 2025 12:19 AM IST

പ്രഖ്യാപിച്ച നാൾ മുതൽ ബിഗ് ബോസ് മലയാളം സീസൺ 7ലേക്കുള്ള പ്രെഡിക്ഷൻ ലിസ്റ്റിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് രേണു സുധിയുടേത്. ബിഗ് ബോസിന്റെ ആദ്യഎപ്പിസോഡിൽ അവസാനമായാണ് രേണുവിന്റെ പേര് അവതാരകനായ മോഹൻലാൽ പ്രഖ്യാപിച്ചത്. ഷോ ആരംഭിച്ച ആദ്യ എപ്പിസോഡുകളിൽ ആക്ടീവായിരുന്ന രേണുവിന് പിന്നീടുള്ള അത് കാത്ത് സൂക്ഷിക്കാനായില്ല. ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരിൽ മോഹൻലാലിൽ നിന്ന് ശകാരവും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇടയ്ക്കൊക്കെ വീട്ടിൽ പോകണമെന്ന ആഗ്രഹവും ഓരോ ദിവസവും രേണു ബിഗ് ബോസിനോടും മത്സരാർത്ഥികളോടും പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ഇത്തരത്തിൽ വീട്ടിൽ പോകണമെന്ന ആഗ്രഹം പങ്കുവച്ച രേണു സുധിയുടെ ആഗ്രഹം ബിഗ് ബോസ് നിറവേറ്റിയിരിക്കുകയാണ്. പുതിയൊരു ബിഗ്ബോസ് കാർഡാണ് രേണുവിന് വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നത്. വ്യത്യസ്ത വഴികളുള്ള പാറ്റേണും ഒരു വീടും അതിന് താഴ് ഭാഗത്തായി രേണു സുധിയും നിൽക്കുന്നതായി കാർഡ‌ിൽ കാണാം. എപ്പോഴും ഇതു തന്നെ പറഞ്ഞാൽ വേറെ എന്താണ് വഴി എന്നാണ് കാർഡ് പങ്കിട്ട് കുറിച്ചിരിക്കുന്നത്. നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളായി എത്തിയിട്ടുണ്ട്.

ഒട്ടും humanity ഇല്ലാത്ത ബിഗ്‌ബോസ്. അവർ പോകണം പോകണം എന്ന് പറയുമ്പോൾ ആ വാതിൽ ഒന്നു തുറന്നു കൊടുത്തൂടെ.. അവർ എത്ര ബുദ്ധിമുട്ടിയാണ് അവിടെ നിൽക്കുന്നത് എന്നും ചിലർ കുറിച്ചു,​