പോസ്റ്റർ പ്രകാശനം
കൊല്ലം: കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് യോഗ്യതയ്ക്കും അഭിരുചിക്കും അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും നൈപുണി പരിശീലനത്തിലൂടെ തൊഴിൽ സജ്ജരാക്കുന്നതിനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സ്കിൽ കേരള ഗ്ലോബൽ സ്കിൽ സമ്മിറ്റിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ എൻ.ദേവിദാസ് നിർവഹിച്ചു. 29, 30 തീയതികളിൽ കൊച്ചിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്താണ് സമ്മിറ്റ്. വെർച്വൽ ജോബ് ഫെയറുകൾ, ഇതര തൊഴിൽ മേളകൾ തുടങ്ങിയവയാണ് സംഘടിപ്പിക്കുക. രാജ്യാന്തര സാന്നിദ്ധ്യമുള്ളവയുടെയും പങ്കാളിത്തം ഉറപ്പാക്കിയെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ വിമൽ ചന്ദ്രൻ അറിയിച്ചു. എസ്.സുബോധ്, ബി.കെ.രാജേഷ് എന്നിവർ പങ്കെടുത്തു. https://reg.skillconclave.kerala.gov.in/auth/register ലിങ്കിൽ രജിസ്റ്റർ ചെയ്യാം.