ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
Thursday 28 August 2025 12:31 AM IST
കൊല്ലം: ചന്ദനത്തോപ്പ് സർക്കാർ ഐ.ടി.ഐയിലെ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡിൽ ജനറൽ വിഭാഗത്തിൽ (ഒരൊഴിവ്) നിന്ന് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. യോഗ്യത: ഓട്ടോമൊബൈൽ എൻജിനിയറിംഗ് ഡിഗ്രി / ഓട്ടോമൊബൈൽ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കൽ എൻജിനിയറിംഗ് ഡിഗ്രി അല്ലെങ്കിൽ ഓട്ടോമൊബൈൽ / ഓട്ടോമൊബൈൽ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കൽ എൻജിനിയറിംഗ് മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക്ക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡിൽ എൻ.ടി.സി /എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം സെപ്തംബർ 10ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474 2712781.