ദ്വിദിന ശില്പശാല
കൊല്ലം: കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെഡിസ്ക്) യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ (വൈ.ഐ.പി 7.0) സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോളേജ് വിദ്യാർത്ഥികൾക്കുള്ള ദ്വിദിന ശില്പശാല കൊട്ടിയം ഡോൺ ബോസ്കോ കോളേജിൽ മാനേജർ ഡോ. ഫാ.ബോബി ജോൺ ഉദ്ഘാടനം ചെയ്തു. കെഡിസ്ക് ജില്ലാ കോ ഓർഡിനേറ്റർ ബി.ജസ്റ്റിൻ അദ്ധ്യക്ഷനായി. എം.സ്കറിയ, ടി.അൻസാരി, ജിനോ എന്നിവർ നേതൃത്വം നൽകി. യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം എട്ടാം പതിപ്പിന്റെ സ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ രജിസ്ട്രേഷനും ആശയസമർപ്പണവും സെപ്തംബർ 14നകം yip.kerala.gov.inൽ സമർപ്പിക്കണം. ജില്ലാതല വിജയികൾക്ക് 25000 രൂപയും സംസ്ഥാനതല വിജയികൾക്ക് 50000 രൂപയും ലഭിക്കും.