ബി.എസ്.എൻ.എൽ ഫ്രീഡം പ്ലാൻ
Thursday 28 August 2025 12:32 AM IST
കൊല്ലം: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച ഒരു രൂപയുടെ 'ഫ്രീഡം പ്ലാൻ' 31 വരെ. പുതിയ ഉപഭോക്താക്കളെയും എം.എൻ.പി വഴി മൊബൈൽ നമ്പർ മാറാതെ വരിക്കാരാകുന്നവരെയും ഉദ്ദേശിച്ചുള്ളതാണ് പ്ളാൻ. പരിധിയില്ലാതെ കോളുകൾ. പ്രതിദിനം രണ്ട് ജി.ബി ഡാറ്റ (അതിനുശേഷം 40 കെ.ബി.പി.എസ്), പ്രതിദിനം 100 എസ്.എം.എസ് എന്നിവ ലഭ്യമാണ്. 30 ദിവസം കാലാവധിയുള്ള പ്ലാനിൽ സൗജന്യ സിം നൽകി ബി.എസ്.എൻ.എല്ലിന്റെ സ്വദേശി 46 സേവനം ഉപഭോക്താക്കളിൽ എത്തിക്കുകയാണ് ലക്ഷ്യം. ചിന്നക്കട, വെള്ളയിട്ടമ്പലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, കുണ്ടറ, പുത്തൂർ, കൊട്ടിയം ഉപഭോക്തൃകേന്ദ്രങ്ങളിൽ ഞായറാഴ്‌ച ഉൾപ്പടെ സേവനം. കസ്റ്റമർ കെയർ നമ്പർ:1503/18001801503.