മുഖ്യമന്ത്രിയ്ക്കെതിരെ പ്രചാരണം: ഒരാൾ അറസ്റ്റിൽ

Thursday 28 August 2025 1:25 AM IST

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയെന്ന കേസിൽ കാപ്പാട് സ്വദേശി സാദിഖ് അവീറിനെ വടകര സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.ഡി.വൈ.എഫ്.ഐ കാപ്പാട് മേഖല കമ്മിറ്റിയുടെ പരാതിയിലാണ് അറസ്റ്റ്.തുടർച്ചയായി സോഷ്യൽ മീഡിയയിലൂടെ നിന്ദ്യമായ പരാമർശങ്ങൾ നടത്തുകയും വ്യാജ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.