തൃശൂർ ലുലു മാൾ പദ്ധതിയിലെ ഭൂമി പ്രശ്നം: അപേക്ഷ വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി ഉത്തരവ്
Thursday 28 August 2025 1:27 AM IST
കൊച്ചി: തൃശൂരിൽ ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഡേറ്റ ബാങ്കിൽ നിന്ന് നീക്കം ചെയ്യുന്നതിനായി നൽകിയ അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെൻ്റ് സെന്ററിൽ നിന്നുള്ള പുതിയ റിപ്പോർട്ട് ഉൾപ്പെടെ വാങ്ങി അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം ആർ.ഡി.ഒയ്ക്ക് നിർദ്ദേശം നൽകിയത്. വിഷയത്തിൽ കൃഷി ഓഫീസറുടെ റിപ്പോർട്ടും തേടണം. അതിന് ശേഷം നാല് മാസത്തിനുള്ളിൽ അപേക്ഷയിൽ തീരുമാനമെടുക്കണം. ഈ അപേക്ഷയെ എതിർക്കുന്ന വേലൂപ്പാടം സ്വദേശിയും സി.പി.ഐ നേതാവുമായ ടി.എൻ.മുകുന്ദനേയും ലുലു ഗ്രൂപ്പിനെയും കേട്ട് തീരുമാനമെടുക്കാനാണ് കോടതിയുടെ ഉത്തരവ്. ലുലുമാൾ നിർമ്മാണം നാല് മാസത്തിനകം തീരുമാനം വേണമെന്ന് കോടതി.