എമ്മ മുന്നോട്ട്
Thursday 28 August 2025 3:30 AM IST
ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഗ്രാൻഡ്സ്ലാം ടെന്നിസ് ടൂർണമെന്റിൽ വനിതാ സിംഗിൾസിൽ മുൻ ചാമ്പ്യൻ ബ്രിട്ടീഷ് താരം എമ്മ റഡുകാനു രണ്ടാം റൗണ്ട് കടന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഇന്തോനേഷ്യൻ താരം ജാനിസ് ടിജെനെ 6-2,6-1ന് കീഴടക്കിയാണ് എമ്മ മൂന്നാം റൗണ്ടിൽ എത്തിയത്. ബെലറൂസ് താരം വിക്ടോറിയ അസരങ്കയും രണ്ടാം റൗണ്ടിൽ ജയിച്ച് കയറി. പുരുഷ സിംഗിൾസിൽ ജർമ്മൻ താരം അലക്സാണ്ടർ സ്വരേവും ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസും രണ്ടാം റൗണ്ടിൽ എത്തി.