സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, 19കാരൻ അറസ്റ്റിൽ
Thursday 28 August 2025 12:36 PM IST
കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ആനങ്ങാടി കടലുണ്ടി സ്വദേശി അഹദി (19) നെയാണ് പോക്സോ കേസ് ചുമത്തി മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രതിയുടെ ഫോണിലേക്ക് ഭീഷണിപ്പെടുത്തി അയപ്പിക്കുകയും വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പ്രതി വിവാഹ വാഗ്ദാനം നിരസിച്ചു. തുടർന്ന് വിദ്യാർത്ഥിനിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ആനങ്ങാടിയിൽ വച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയും ചെയ്തു.