സ്ലീപ് അപ്നിയ പരിശോധന

Thursday 28 August 2025 4:08 PM IST

കൊച്ചി: കൂർക്കം വലിയോടനുബന്ധിച്ച് ശ്വാസം നിന്ന് പോകുന്ന രോഗാവസ്ഥയായ സ്ലീപ് അപ്നിയ പരിശോധിക്കാൻ എറണാകുളം മെഡിക്കൽ കോളേജിൽ സൗകര്യം. കുറഞ്ഞ നിരക്കിൽ പരിശോധന സാദ്ധ്യമാക്കുന്നതിനു കൊച്ചിൻ ഷിപ്യാർഡിന്റെ സഹായത്തോടെയാണ് നൂതനമായ സ്ലീപ് അപ്നിയാ പരിശോധന മെഷീൻ സ്ഥാപിച്ചത്. 24 ശതമാനം പുരുഷന്മാരും 14 ശതമാനം സ്ത്രീകളും കൂർക്കം വലിക്കുന്നവരാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ 4.8ശതമാനം മുതൽ 7.6 ശതമാനം വരെയുള്ള ആളുകളിൽ സ്ലീപ് അപ്നിയ രോഗാവസ്ഥയുണ്ട്.

തുടക്കത്തിൽ വലിയ ബുദ്ധിമുട്ട് രോഗിക്ക് തോന്നുന്നില്ല എങ്കിലും ഇത് മൂലം രക്തസമ്മർദ്ദം , ഹൃദ്രോഗം, പക്ഷാഘാതം മുതലായവ ഉണ്ടാവാനും സാദ്ധ്യതയുണ്ട്.