അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Thursday 28 August 2025 4:45 PM IST

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കല്ലറക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. സന്നദ്ധ സംഘടനയായ നന്മ കൂട്ടം നടത്തിയ തെരച്ചിലിലാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നബീൽ നിസാമിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച ഉച്ചയ്‌ക്കാണ് രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടത്. ഇതിൽ അജ്‌സൽ അജീബിന്റെ മൃതദേഹം അന്ന് തന്നെ ഫയർഫോഴ്‌സ് കണ്ടെത്തിയിരുന്നു. പത്തനംതിട്ട മാർത്തോമ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥകളായ ഇരുവരും പരീക്ഷ കഴിഞ്ഞ് കൂട്ടുകാർക്കൊപ്പമാണ് കല്ലറകടവിലെത്തിയത്. തുടർന്ന് ഫോട്ടോ എടുക്കാൻ നിൽക്കുമ്പോൾ തടയണയുടെ ഭാഗത്ത് കാൽവഴുതി വീഴുകയായിരുന്നു.