കേരള ഘടക രൂപികരണം

Thursday 28 August 2025 7:15 PM IST

കൊച്ചി: തമിഴ്നാട് ആസ്ഥാനമായി 2000ൽ രൂപീകരിച്ച ഇന്ത്യൻ ക്രിസ്ത്യൻ ഫ്രണ്ട് എന്ന രാഷ്ട്രീയപാർട്ടിയുടെ കേരളഘടകം രൂപീകരിച്ചതായി നേതാക്കളായ ബാബു ആന്റണി, ജറാൾഡ് കൊറയ, ലൂസി ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബാബു ആന്റണി, ആലപ്പുഴ (പ്രസിഡന്റ്), ജറാൾഡ് കൊറയ, വയനാട് (ജനറൽ സെക്രട്ടറി) അഡ്വ. ജോർജ് ലോപ്പസ്, ഹരിപ്പാട് (ട്രഷറർ), എ.ജെ. സണ്ണി മലപ്പുറം (വർക്കിംഗ് പ്രസിഡന്റ്), നെൽസൺ ആന്റണി കോഴിക്കോട്, മാത്തുക്കുട്ടി വർഗീസ് പത്തനംതിട്ട, കെ. നിരോഷ് സോളമൻ എറണാകുളം (വൈസ് പ്രസിഡന്റുമാർ), ജാക്സൺ ജോസഫ് കോട്ടയം, ഗബ്രിയേൽ ജോസഫ് മാവേലിക്കര (ജോയിന്റ് സെക്രട്ടറി), ലൂസി ജോസഫ് കൊച്ചി (വനിത സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.