സസ്റ്റൈനബിൾ ഫെസ്റ്റ് മരടിൽ
Thursday 28 August 2025 7:25 PM IST
കൊച്ചി: ഗ്രാമീണ- ഗാർഹിക ഉത്പ്പന്നങ്ങളുടെ പ്രദർശനവും വില്പനയും നാടൻ കലാവിരുന്നുകളുമായി കേരളത്തിലെ ആദ്യത്തെ സസ്റ്റൈനബിൾ ഫെസ്റ്റ് 30,31 തീയതികളിൽ മരടിലെ തറവാട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കലയോടും സമൂഹത്തോടും പ്രകൃതിയോടും പ്രതിബദ്ധതയുള്ള ആളുകളുടെ കൂട്ടായ്മയാണ് മരടിലെ തറവാട്. ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ രാവിലെ 11മുതൽ സെമിനാറുകൾ, ശില്പശാലകൾ, പ്രാദേശിക രുചികളും കരകൗശലവസ്തുക്കളും അടങ്ങുന്ന പ്രദർശന വിപണനമേള എന്നിവയും വൈകുന്നേരം സംഗീതം, ഓട്ടൻതുള്ളൽ, കളരിപ്പയറ്റ്, നാടകം തുടങ്ങിയ ആയോധന, കലാപരിപാടികളും അരങ്ങേറും. ഫെസ്റ്റ് ക്യൂറേറ്റർമാരായ മുജീബ്, നൗഫൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.