പന്തം കൊളുത്തി പ്രകടനം നടത്തി
Friday 29 August 2025 12:02 AM IST
വടകര ; നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, അധികൃത ഭക്ഷണശാലകൾ നിയന്ത്രിക്കുക , മാലിന്യ സംസ്കരണത്തിന് പൊതുസംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്വങ്ങൾ ഉന്നയിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വടകര യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. യോഗം സംസ്ഥാന കമ്മിറ്റി അംഗം സാദിഖ് സഹാറ ഉദ്ഘാടനം ചെയ്തു. വടകര യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു, ശ്രീലേഷ് കാഞ്ചന, സുരേഷ് കുഞ്ഞിക്കണ്ടി ശ്രീധരൻ അനൂപ് , ടി ഇഷനു ശ്രീകൃഷ്ണ , രാജൻ , നാരായണൻ , നിധീഷ് നിധിന , വിജീഷ് , നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.