ഓണക്കോടിയും കിറ്റും വിതരണം

Friday 29 August 2025 12:02 AM IST
ചോറോട് ഗ്രാമപഞ്ചായത്തിലെ കിടപ്പ് രോഗികൾക്കുള്ള ഓണക്കോടിയും കറ്റും വിതരണം പഞ്ചായത്ത് പ്രസിഡൻറ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തപ്പോൾ

വടകര: ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് രജിസ്റ്റർ ചെയ്തവരിൽ തെരഞ്ഞെടുത്തവർക്ക് കെ മാധവൻ പിതാവ്ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റിന്റെ പേരിൽ ഓണക്കോടിയും കിറ്റും നൽകി. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി പി.സി ബാലറാം അദ്ധ്യക്ഷത വഹിച്ചു. ചോറോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഒഫിസർ ഡോ.ബിജുനേഷ് എസ്.എൻ ഓണക്കോടിയും കിറ്റും ഏറ്റുവാങ്ങി. രേവതി പെരുവാണ്ടിയിൽ, സി.നാരായണൻ , പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, മഠത്തിൽ പുഷ്പ്പ, വിവേക് കൊളക്കോട്ട്, എന്നിവർ പ്രസംഗിച്ചു. പാലിയേറ്റീവ് നഴ്സ് സജിന കെ.വി നന്ദി പറഞ്ഞു.