ഓണാഘോഷം സംഘടിപ്പിച്ചു

Friday 29 August 2025 12:57 AM IST
മേപ്പയ്യൂരിലെ സഹകരണ സംഘം ജീവനക്കാരുടെ കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ടി.കെ. കൺവൻഷൻ സെൻ്ററിൽ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് അഡ്വ പി.ഗവാസ് ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ : മേപ്പയ്യൂരിലെ സഹകരണ സംഘം ജീവനക്കാരുടെ കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ടി.കെ. കൺവൻഷൻ സെന്ററിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി.ഗവാസ് ഉദ്ഘാടനം ചെയ്തു. കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ സുനിൽ ഓടയിൽ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം അസി. രജിസ്ട്രാർ കെ.വി. നിഷ മുഖ്യാതിഥിയായി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ, വൈസ് പ്രസിഡന്റ് എൻ.പി ശോഭ, ഗ്രാമപഞ്ചായത്ത് മെമ്പർ റാബിയ എടത്തിക്കണ്ടി, കേരള ബാങ്ക് ബ്രാഞ്ച് മാനേജർ കെ. സരസ്വതി, കെ. രാജീവൻ, ഇ.കെ. മുഹമ്മദ് ബഷീർ, കെ.കെ. രാഘവൻ, സുധാകരൻ പുതുക്കുളങ്ങര, കെ.എം. ലിഗിത്ത്, മനോജ് ചാനത്ത്, ബാബു കൊളക്കണ്ടി, പി.കെ. രാമചന്ദ്രൻ, ഇ.രജീഷ്, ടി.നന്ദകുമാർ, ഷിബിൻ രാജ്. ഒ, എസ്.കെ.രജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.