യു.ഡി.എഫ് പ്രതിഷേധിക്കും
ബേപ്പൂർ : ജീവനക്കാരില്ല എന്ന കാരണത്താൽ വില്ലേജ് ഓഫീസിലെത്തുന്ന ജനങ്ങളെ മടക്കി അയക്കുന്ന നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ബേപ്പൂർ മേഖലാ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. കോഴിക്കോട് കോർപ്പറേഷൻ യു.ഡി.എഫ് ചെയർമാൻ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ യു.ഡി.എഫ് കൺവീനർ എം. കുഞ്ഞാമുട്ടി ഹാജി മുഖ്യപ്രഭാഷണം നടത്തി. മേഖലാ ചെയർമാൻ എം.ഐ. മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. മേഖലാ കൺവീനർ ടി.കെ. അബ്ദുൾ ഗഫൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജീവ് തിരുവച്ചിറ, നിയോജകമണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി ജബ്ബാർ, സി.എം.പി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വി.വി. രവി, ടി. മൊയ്തീൻ കോയ, എ.എം. അനിൽകുമാർ, വി.പി. ബഷീർ, കെ.കെ. സുരേഷ്, പി. ബഷീർ, രാജേഷ് അച്ചാറമ്പത്ത്, ആഷിഖ് പിലാക്കൽ, നൗഫൽ അരക്കിണർ, എം. ടി.എച്ച് കോയ, പി. സുനീഷ് ,പി. രജനി തുടങ്ങിയവർ പ്രസംഗിച്ചു.