ആന്റി റാഗിംഗ് ക്ലാസ് സംഘടിപ്പിച്ചു
Friday 29 August 2025 12:04 AM IST
കോഴിക്കോട് : താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർക്കസ് നിയമ വിദ്യാർത്ഥികൾക്കായി ആന്റി റാഗിംഗ് ക്ലാസും സെമിനാറും സംഘടിപ്പിച്ചു. കോളേജ് ഡയറക്ടർ ഡോ. സി അബ്ദുൾ സമദ് ഉദ്ഘാടനം ചെയ്തു. മർക്കസ് ലോ കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജു എൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി പ്രദീപ് ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. ടി. എൽ എസ് സി പാനൽ ലോയർ അഡ്വ. അഞ്ജു എ ക്ലാസെടുത്തു. ഷമീർ സഖാഫി, കെ. മുഹമ്മദ് മുനീസ്,ഇ കെ ജിൻഷിയ , സലിം വട്ടക്കിണർ തുടങ്ങിയവർ പ്രസംഗിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളുമായി 200 പേർ പങ്കെടുത്തു.