ചെസ് അക്കാഡമി ഉദ്ഘാടനം 31ന്
Friday 29 August 2025 12:13 AM IST
കോഴിക്കോട്: റൂക്ക്സ് ആൻഡ് റൂട്ട് ചെസ് അക്കാഡമിയുടെ ഉദ്ഘാടനം 31ന് വൈകിട്ട് 4ന് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. ചേവായൂർ ഇരിങ്ങാടൻ പള്ളി റോഡിലാണ് അക്കാഡമി. 4 വയസു മുതലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ചെസ് പഠിക്കാൻ അവസരം ഉണ്ടാകുമെന്ന് മുഖ്യപരിശീലകനായ എം.സി.മനോജ് പറഞ്ഞു. അന്നേ ദിവസം വനിതാ ചെസ് ചാമ്പ്യൻഷിപ്പ് മത്സരങ്ങളും സെപ്തംബർ ഒന്നിന് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പുമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7012060512, 9846505145. വാർത്താ സമ്മേളനത്തിൽ ചെസ് അസോസിയേഷൻ കേരള പ്രസിഡന്റ് കുഞ്ഞിമൊയ്തീൻ, ചെസ് അസോസിയേഷൻ കേരള കെ.ഷാജി, ചെസ് അസോസിയേഷൻ കേരള കെ.വി.വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.