മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരീപുത്രിയും ഭർത്താവും പൊള്ളലേറ്റ് മരിച്ച നിലയിൽ

Thursday 28 August 2025 10:34 PM IST

കണ്ണൂർ : കണ്ണൂരിൽ ദമ്പതിമാരെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചിറയ്ക്കൽ അലവിൽ സ്വദേശികളായ പ്രേമരാജൻ (75)​,​ ഭാര്യ എ.കെ. ശ്രീലേഖ (69)​ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മ കൻ വിദേശത്ത് നിന്ന് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മന്ത്രി എ.കെ. ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് ശ്രീലേഖ,​

വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭംവ പുറത്തറിഞ്ഞത്. വൈകിട്ട് ഡ്രൈവർ വീട്ടിലെത്തി വിളിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വളപ്പട്ടണം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇവരുടെ മക്കൾ വിദേശത്താണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂ.