സി.സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാ നോമിനേഷനെതിരെ ഹർജി

Friday 29 August 2025 12:44 AM IST

ന്യൂഡൽഹി: ആർ.എസ്.എസ് നേതാവ് സി.സദാനന്ദൻ മാസ്റ്ററെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്‌ത രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നടപടിയെ ചോദ്യംചെയ്‌ത് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി. സാഹിത്യം, ശാസ്ത്രം, കല, സാമൂഹ്യസേവനം എന്നീ രംഗങ്ങളിൽ മികവ് പ്രകടിപ്പിച്ചവർക്കുള്ള നോമിനേഷൻ, ഈ മേഖലകളുമായി ബന്ധമില്ലാത്തയാൾക്ക് നൽകിയെന്നാണ് ആരോപണം. രാഷ്ട്രീയ പരിഗണനകൾ മുൻനിറുത്തിയാണ് രാജ്യസഭാംഗത്വം നൽകിയിരിക്കുന്നത്. നോമിനേഷൻ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും അഡ്വ. സുഭാഷ് തീക്കാടൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. രാജ്യസഭയുടെ മാന്യതയും സ്വതന്ത്ര സ്വഭാവവും സംരക്ഷിക്കപ്പെടാനാണ് ഹർജിയെന്നും കൂട്ടിച്ചേർത്തു.