അയ്യങ്കാളി ജയന്തി ആഘോഷം

Friday 29 August 2025 12:52 AM IST

തിരുവല്ല : അഖിലേന്ത്യ ദളിത്‌ റൈറ്റ്സ് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം സംഘടിപ്പിച്ചു. തിരുവല്ല പി.ടി.പുന്നൂസ് സ്മാരക ഹാളിൽ സംഘടിപ്പിച്ച യോഗം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ.ജി.രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.ഡി.ആർ.എം ജില്ലാ കമ്മിറ്റി അംഗം കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മങ്ങാട് സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം സുധീശൻ ആസാദ് സുരേന്ദ്രൻ, പി.ടി.ലാലൻ, ഉഷ എന്നിവർ സംസാരിച്ചു.