അയ്യങ്കാളി ജന്മദിനം
Friday 29 August 2025 12:56 AM IST
തിരുവല്ല: അയ്യങ്കാളിയുടെ 162-ാമത് ജന്മദിനം ബി.ജെ.പി പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല മുൻസിപ്പൽ ചിൽഡ്രൻസ് പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു. സമ്മേളനം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് സിബി മന്ദിരം അദ്ധ്യക്ഷത വഹിച്ചു. വിനോദ് തിരുമൂലപുരം മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാസെക്രട്ടറി രൂപേഷ് അടൂർ, രജനീഷ് കുരമ്പാല , രാജേഷ് കൃഷ്ണ, ടിന്റു തോമസ്, വിജയകുമാർ.വി.പി, പി.ടി പ്രസാദ്, സുഭാഷ്.എ.കെ തിരുവല്ല, രവീന്ദ്രൻ മാങ്കൂട്ടം, രാജമ്മ കുട്ടപ്പൻ എന്നിവർ സംസാരിച്ചു.