നെടുമ്പ്രത്ത്  ഓണവിപണി

Friday 29 August 2025 12:01 AM IST

തിരുവല്ല : നെടുമ്പ്രം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണം സഹകരണ വിപണി നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ബാങ്ക് വർക്കിംഗ് പ്രസിഡന്റ് രാധമ്മ അശോകൻ അദ്ധ്യക്ഷയായി. സെക്രട്ടറി സരിത സതീഷ് സ്വാഗതവും ജലജ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷേർലി ഫിലിപ്പ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ബിനിൽകുമാർ, രാധാ.പി എന്നിവർ പങ്കെടുത്തു. സെപ്തംബർ 4 വരെ വിപണി പ്രവർത്തിക്കും. 17 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭിക്കും.