സി.ബി.എസ്.ഇ ബോർഡ് പരീക്ഷ: 30 വരെ രജിസ്റ്റർ ചെയ്യാം

Friday 29 August 2025 12:59 AM IST

കൊച്ചി: സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷയ്ക്ക് സെപ്തംബർ 30 വരെ രജിസ്റ്റർ (എൽ.ഒ.സി) ചെയ്യാം. അപാർഡ് ഐഡിയുള്ള വിദ്യാർത്ഥികൾക്കു മാത്രമേ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാനാകൂ. വിദേശ രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്കൂളുകളെ അപാർഡ് ഐഡി വ്യവസ്ഥയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഈ അദ്ധ്യയന വർഷം മുതൽ 10-ാം ക്ലാസിൽ രണ്ട് ബോർഡ് പരീക്ഷ ഉണ്ട്. ഇതിൽ ആദ്യ പരീക്ഷ എല്ലാ വിദ്യാർത്ഥികളും നിർബന്ധമായി എഴുതണം. അതിനാൽ എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും എൽ.ഒ.സി നൽകണം.

ഇന്ത്യയിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് 5 വിഷയങ്ങൾക്ക് 1600 രൂപയാണ് ഫീസ്. ഇന്ത്യക്ക് പുറത്തുള്ളവർക്ക് 11000 രൂപ.

വെബ്സൈറ്റ്: https://cbse.gov.in/

യു.​ജി,​ ​പി.​ജിറി​ല​യ​ൻ​സ് ​സ്‌​കോ​ള​ർ​ഷി​പ്പ്

കൊ​ച്ചി​:​ ​റി​ല​യ​ൻ​സ് ​ഫൗ​ണ്ടേ​ഷ​ന്റെ​ 2025​-26​ ​അ​ക്കാ​ഡ​മി​ക് ​വ​ർ​ഷ​ ​സ്‌​കോ​ള​ർ​ഷി​പ്പി​ന് ​ആ​ദ്യ​വ​ർ​ഷ​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഒ​ക്‌​ടോ​ബ​ർ​ ​നാ​ലി​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ബി​രു​ദ​ ​ത​ല​ത്തി​ൽ​ 5000​ ​പേ​ർ​ക്കും​ ​ബി​രു​ദാ​ന​ന്ത​ര​ ​ത​ല​ത്തി​ൽ​ 100​ ​പേ​ർ​ക്കും​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​ല​ഭി​ക്കും.​ 2​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​യാ​ണ് ​യു.​ജി​ ​ഗ്രാ​ന്റ്.​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ടെ​ക്‌​നോ​ള​ജി,​ ​എ​ന​ർ​ജി,​ ​ലൈ​ഫ് ​സ​യ​ൻ​സ​സ് ​തു​ട​ങ്ങി​യ​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​മേ​ഖ​ല​ക​ളി​ലെ​ 100​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ആ​റ് ​ല​ക്ഷം​ ​രൂ​പ​ ​പി.​ജി​ ​സ്‌​കോ​ള​ർ​ഷി​പ്പാ​യി​ ​ല​ഭി​ക്കു​ക. ​വെ​ബ്സൈ​റ്റ്:​ ​s​c​h​o​l​a​r​s​h​i​p​s.​r​e​l​i​a​n​c​e​f​o​u​n​d​a​t​i​o​n.​o​r​g.

സ്വാ​ശ്ര​യ​ ​ഡെ​ന്റ​ൽ​ ​ഫീ​സ് 3.47​ല​ക്ഷം,​ ​പി.​ജി​ക്ക് 8.92​ല​ക്ഷം

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വാ​ശ്ര​യ​ ​ഡെ​ന്റ​ൽ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ബി.​ഡി.​എ​സ് ​ഫീ​സ് ​നി​ശ്ച​യി​ച്ചു.​ 18​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​മെ​രി​റ്റ് ​സീ​റ്റു​ക​ളി​ലെ​ ​ഫീ​സ് 3,47,487​ ​രൂ​പ​യാ​ണ്.​ ​എ​ൻ.​ആ​ർ.​ഐ​ ​ക്വോ​ട്ട​യി​ൽ​ 6.30​ല​ക്ഷ​വും​ ​എം.​ഡി.​എ​സ് ​കോ​ഴ്സി​ൽ​ 8,92,500​ ​രൂ​പ​യു​മാ​ണ്.​ ​എ​ൻ.​ആ​ർ.​ഐ​ ​ക്വോ​ട്ട​ ​ഫീ​സ് 15.75​ ​ല​ക്ഷം.​ 15​ ​കോ​ളേ​ജു​ക​ളി​ലെ​ ​എം.​ഡി.​എ​സ് ​കോ​ഴ്സി​നാ​ണ് ​ഈ​ ​ഫീ​സ്.​ ​ഫീ​ ​റ​ഗു​ലേ​റ്റ​റി​ ​ക​മ്മി​റ്റി​ ​നി​ശ്ച​യി​ച്ച​ ​ഫീ​സ് ​അം​ഗീ​ക​രി​ച്ച് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി.