അയ്യങ്കാളി ജയന്തി
Friday 29 August 2025 12:02 AM IST
മലപ്പുറം: ബി.ജെ.പി.മലപ്പുറം സെൻട്രൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന 162-ാം അയ്യങ്കാളി ജയന്തി ആഘോഷം ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മലപ്പുറം സെൻട്രൽ ജില്ലാ പ്രസിഡന്റ് പി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി.ശങ്കരൻ , പട്ടികജാതി മോർച്ച ജില്ല പ്രസിഡന്റ് വാസു കോട്ടപ്പുറം, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് അശ്വതി ഗുപ്ത, ബി.ജെ.പി.മണ്ഡലം പ്രസിഡന്റ് ബാഷ കോലേരി,, സംസ്ഥാന കൗൺസിൽ അംഗം എ.പി, ഉണ്ണി, സുബ്രഹ്മണ്യൻ വെള്ളില എന്നിവർ പ്രസംഗിച്ചു