കെ.പി.സി.സി ഭവനസന്ദർശനം ഇന്ന്

Friday 29 August 2025 12:02 AM IST

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഭവനസന്ദർശന പരിപാടി ഇന്നാരംഭിക്കും. സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ പേരാവൂർ നിയമസഭാ മണ്ഡലത്തില പായം കോൺഗ്രസ് മണ്ഡലത്തിലെ തന്തോട് വാർഡിൽ ഭവനസന്ദർശനം നടത്തികൊണ്ട് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നിർവഹിക്കും. എല്ലാ നേതാക്കളും അവരവരുടെ വാർഡുകളിൽ ഭവനങ്ങളിൽ സന്ദർശനത്തന് നേതൃത്വം നൽകും.ഇന്നുമുതൽ ഞായറാഴ്ച വരെയാണ് പരിപാടി. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളും ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങളും കോൺഗ്രസ് ഈ ഭവനസന്ദർശനത്തിൽ ജനങ്ങളോട് വിശദീകരിക്കും.