തപസ് രക്തദാന ക്യാമ്പ്
Friday 29 August 2025 12:02 AM IST
പത്തനംതിട്ട : ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ തപസിന്റെ നേതൃത്വത്തിലുള്ള രക്തദാന ക്യാമ്പ് റാന്നി ഉതിമൂട് കോർണർ സ്റ്റോൺ ഇന്റർനാഷണൽ സ്കൂളിൽ പ്രിൻസിപ്പൽ ജോയ്‌സ് ചാക്കോ ഉദ്ഘാടനം ചെയ്തു. തിരുവല്ല ബിലിവേഴ്സ് ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കാണ് രക്തം ശേഖരിച്ചത്. തപസ് ഭരണസമിതി അംഗം മഹേഷ് തണ്ണിത്തോട്, പ്രതിനിധികളായ ശ്രീരാജ് കുമ്പഴ, അരുൺകുമാർ വെട്ടൂർ, അരുൺ അയിരൂർ, അരുൺ മാത്തൂർ, അശോക് പൂവത്തൂർ, അംബരീഷ് റാന്നി, വൈസ് പ്രിൻസിപ്പൽ ഷേർളി ജോയ്സ്, വിജി അനൂപ്, സരിഗ തങ്കച്ചൻ, വിഷ്ണു എന്നിവരും പങ്കെടുത്തു.