ഓണച്ചന്ത തുടങ്ങി

Friday 29 August 2025 1:04 AM IST
നെന്മാറ കൺസ്യൂമർ കോ ഓപ്പറേറ്റീവ് സ്റ്റോറിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടന ചടങ്ങ്.

നെന്മാറ: നെന്മാറ കൺസ്യൂമർ കോ ഓപ്പറേറ്റീവ് സ്റ്റോറിൽ ഓണച്ചന്ത ആരംഭിച്ചു. കൺസ്യൂമർ സ്റ്റോർ പ്രസിഡന്റ് കെ.വി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഓരോ റേഷൻ കാർഡ് ഉടമയ്ക്കും 22 ഇനങ്ങൾ 1500 രൂപയ്ക്ക് കൺസ്യൂമർ സ്റ്റോറിന്റെ നെന്മാറയിലെ ഹെഡ് ഓഫീസിലും അയിലൂരിലെ ബ്രാഞ്ചിലും ലഭ്യമാകും. ഭരണസമിതി അംഗങ്ങളായ കെ.ജി.എൽദോ, എ.സുന്ദരൻ, പ്രദീപ് നെന്മാറ, ഷീജ കലാകാരൻ, സൂസമ്മ ജോസ്, സംഘം സെക്രട്ടറി എസ്.പ്രശാന്ത്, കെ.ജി.രാഹുൽ, ടി.രാജൻ, ഗീതാ രാജേന്ദ്രൻ, ടി.കെ.സുനിത, ബാബു വക്കാവ്, ചന്ദ്രൻ, കെ.യു.ഫിറോസ് എന്നിവർ നേതൃത്വം നൽകി.