പ്രകൃതി സംരക്ഷണ മാതൃകയുമായി ഇൻഡെൽ മണി
Friday 29 August 2025 12:08 AM IST
കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി കളമശേരിയിലെ ഇൻഡെൽ മണി കോർപ്പറേറ്റ് ഓഫീസിന് മുന്നിലെ തണൽമരത്തിൽ ടെക്‌സ്റ്റൈൽ മാലിന്യങ്ങൾ ഉപയോഗിച്ച് ഒരുക്കിയ പൂക്കളങ്ങൾ പ്രകൃതി സംരംക്ഷണത്തിന് പുതിയ മാതൃകയാകുന്നു. ടെക്‌സ്‌റ്റൈൽ സ്ട്രീറ്റ് ആർട്ട് ശൈലിയിൽ ഒരുക്കിയ 'സ്‌മൈലിംഗ് ട്രീ' എന്ന് പേരിട്ടിരിക്കുന്ന ഈ ആർട്ട് ഇൻസ്റ്റലേഷന് വേണ്ടി തുണി ഫാക്ടറികളിൽ നിന്നുള്ള ഉപയോഗശൂന്യമായ നൂലുകളും മറ്റുമാണ് ഉപയോഗിച്ചത്. കലയെ പരിസ്ഥിതി സൗഹൃദ സന്ദേശത്തിനായി ഉപയോഗിക്കുകയെന്ന ആശയം കമ്പനി സി.ഇ.ഒ ഉമേഷ് മോഹനനാണ് മുന്നോട്ടു വച്ചത്. ഇൻഡെൽ മണിയുടെ കോർപ്പറേറ്റ് ആസ്ഥാനം മരങ്ങൾ മുറിച്ചു നീക്കാതെ സംരക്ഷിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
പ്രകൃതി സംരക്ഷണ ആശയം പ്രചരിപ്പിക്കാൻ ഇൻഡെൽ മണി കോർപ്പറേറ്റ് ഓഫീസിന് മുന്നിൽ ഒരുക്കിയ നവീന ഇൻസ്‌റ്റലേഷൻ