ഓണച്ചന്തയുടെ ഉദ്ഘാടനം
Friday 29 August 2025 12:08 AM IST
റാന്നി : ഓണച്ചന്തയുടെ താലൂക്കുതല ഉദ്ഘാടനം സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ പി.ആർ.പ്രസാദ് നിർവഹിച്ചു. റാന്നി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് കെട്ടിടത്തിലാണ് ഓണച്ചന്ത ആരംഭിച്ചത്. ബാങ്ക് പ്രസിഡന്റ് കെ.വി.ലാൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ ഡെനീഷ് , എ.ഡി.അബ്ദുൽ കരീം, സൂപ്രണ്ട് രാജി , സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ ജോജോ കോവൂർ, ബെന്നി പുത്തൻപറമ്പിൽ, സെക്രട്ടറി സ്മിത കെ.ദാസ്, അംഗങ്ങളായ കെ.സി ഗോപിനാഥപിള്ള, സി എൻ.പ്രസാദ്, ടിങ്കു എബ്രഹാം കണ്ണംകുഴയത്ത്, ഷീജാജോയി, അസിസ്റ്റന്റ് സെക്രട്ടറി.ഡി.അനിമോൻ എന്നിവർ സംസാരിച്ചു.