കെ​ൽ​ട്രോ​ൺ​ ​ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ ​സിം​ബാബ്‌വെയിലേക്ക്

Friday 29 August 2025 12:10 AM IST

ധാരണാപത്രം ഇന്ന് ഒപ്പുവെക്കും

കൊ​ച്ചി​:​ ​ആ​ഫ്രി​ക്ക​ൻ​ ​രാ​ജ്യ​മാ​യ​ ​സിംബാബ്‌വെയിൽ ​ഉ​ത്പ​ന്ന​ങ്ങ​ളും​ ​സേ​വ​ന​ങ്ങ​ളും​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള​ ​ധാ​ര​ണാ​പ​ത്രം​ ​പൊ​തു​മേ​ഖ​ല​ ​സ്ഥാ​പ​ന​മാ​യ​ ​കെ​ൽ​ട്രോ​ൺ​ ​ഇ​ന്ന് ​ഒ​പ്പു​വെ​ക്കും.​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​ലാ​പ് ​ടോ​പ്പു​ക​ളു​ടെ​ ​വി​ത​ര​ണ,​ ​നി​ർ​മ്മാ​ണ​ ​ക​രാ​റാ​ണ് ​സാ​ദ്ധ്യ​മാ​ക്കു​ന്ന​ത്.​ ​ക​ള​മ​ശേ​രി​യി​ൽ​ ​രാ​വി​ലെ​ 9.30​ന് ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വും​ ​സിംബാബ്‌വെ​ ​വ്യ​വ​സാ​യ​ ​വാ​ണി​ജ്യ​ ​സ​ഹ​മ​ന്ത്രി​ ​രാ​ജേ​ഷ് ​കു​മാ​ർ​ ​ഇ​ന്ദു​കാ​ന്ത് ​മോ​ഡി​യും​ ​ധാ​ര​ണാ​പ​ത്രം​ ​കൈ​മാ​റും.​ ​സിംബാബ്‌വെ​ ​വ്യാ​പാ​ര​ ​വി​ഭാ​ഗം​ ​ക​മ്മി​ഷ​ണ​ർ​ ​ബൈ​ജു​ ​മോ​ഹ​ൻ​ ​കു​മാ​ർ,​ ​കെ​ൽ​ട്രോ​ൺ​ ​എം.​ഡി​ ​ശ​ശി​കു​മാ​ര​ൻ​ ​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും. കെ​ൽ​ട്രോ​ണി​ന്റെ​ ​മ​റ്റ് ​ഉ​ത്‌​പ്പ​ന്ന​ങ്ങ​ളാ​യ​ ​ട്രാ​ഫി​ക് ​ലൈ​റ്റു​ക​ൾ,​ ​സോ​ളാ​ർ​ ​സം​വി​ധാ​ന​ങ്ങ​ൾ,​ ​വി​ജ്ഞാ​ന​ ​സേ​വ​ന​ങ്ങ​ൾ,​ ​ഉ​ത്പാ​ദ​ന​ ​പ്ലാ​ന്റ് ​എ​ന്നി​വ​ ​ല​ഭ്യ​മാ​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​രു​മ​ന്ത്രി​മാ​രും​ ​ച​ർ​ച്ച​ ​ന​ട​ത്തും.​ ​