അയ്യപ്പസംഗമം :ആറ് കേന്ദ്ര മന്ത്രിമാരെ ക്ഷണിക്കും

Friday 29 August 2025 12:10 AM IST

പത്തനംതിട്ട: ശബരിമലയിൽ പമ്പാ മണൽപ്പുറത്ത് സെപ്തംബർ 20ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലേക്ക് ആറ് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പിൻമാറിയതിനാൽ, ആന്ധ്ര ഉപ മുഖ്യമന്ത്രി പവൻ കല്യാണിനെ മുഖ്യാതിഥിയാക്കാനാണ് ആലോചന.

കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, അശ്വനി വൈഷ്ണവ്, പീയുഷ് ഗോയൽ, ഗജേന്ദ്രസിംഗ് ഷെഖാവത്ത്, സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരെയാണ് ക്ഷണിക്കുന്നത്. മത, സാമുദായിക സംഘടനകളെയും, ശബരിമലയുമായി ബന്ധമുള്ള മലയ, അരയ വിഭാഗങ്ങളെയും ക്ഷണിക്കും. അടുത്ത മാസ പൂജ ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗിനൊപ്പം, അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷനും നടത്താം. 500 പ്രതിനിധികൾക്കുള്ള താമസ സൗകര്യം പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ക്രമീകരിക്കും.

ആശയം മലേഷ്യൻ

ഭക്തന്റേത്

എല്ലാ വർഷവും ശബരിമല ദർശനം നടത്തുന്ന മലേഷ്യൻ ഭക്തൻ ,ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്തുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ദർശനത്തിനെത്തുന്ന ഭക്തരുടെ സംഗമമെന്ന ആശയം മുന്നോട്ടു വച്ചത്. ദേവസ്വം മന്ത്രി വി.എൻ വാസവനുമായി പ്രസിഡന്റ് നടത്തിയ ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അനുമതിയോടെ അയ്യപ്പ സംഗമത്തിനാ തീരുമാനിക്കുകയായിരുന്നു.ശബലിമല വികസനത്തിനുള്ള മാസ്റ്റർ പ്ളാൻ ചർച്ചയാണ് സംഗമത്തിലെ പ്രധാന അജൻഡ.

നാല് സെഷനുകൾ

1. ഉദ്ഘാടന സഭ

2. മാസ്റ്റർ പ്ളാൻ ചർച്ച, സ്പോൺസറെ തേടൽ

3. ഗതാഗത വിഷയങ്ങൾ

4. ആത്മീയ, സാംസ്കാരിക സമ്മേളനങ്ങൾ

'ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചായിരിക്കും സംഗമം . മത, സാമുദായിക സംഘടനകളെയെല്ലാം ക്ഷണിക്കും. സർക്കാരിന്റെ സഹായത്തോടെയാണ് സംഗമം നടത്തുന്നത്.'

-പി.എസ് പ്രശാന്ത്,

തിരു.ദേവസ്വം

ബോർഡ് പ്രസിഡന്റ്

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് ​വി​ളി​ച്ചാൽ പോ​കും​:​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖർ

തി​രു​വ​ന​ന്ത​പു​രം​:​ ​അ​യ്യ​പ്പ​ ​സം​ഗ​മ​ത്തി​ലേ​ക്ക് ​ക്ഷ​ണി​ച്ചാ​ൽ​ ​പ​ങ്കെ​ടു​ക്കു​മെ​ന്നും​ ​അ​വി​ടെ​ ​പോ​യി​ ​ഇ​വ​ർ​ ​ചെ​യ്ത​ ​തെ​റ്റു​ക​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടു​മെ​ന്നും​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​പ​റ​ഞ്ഞു.​ ​അ​യ്യ​പ്പ​ ​സം​ഗ​മ​ത്തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​പോ​കു​ന്നു​ണ്ടെ​ങ്കി​ൽ​ ​ഭ​ക്ത​രോ​ട് ​മാ​പ്പ് ​പ​റ​യു​ക​യും​ ​കേ​സു​ക​ൾ​ ​പി​ൻ​വ​ലി​ക്കു​ക​യും​ ​വേ​ണം.​ ​ഇ​ര​ട്ട​ത്താ​പ്പ് ​സ​മ്മ​തി​ക്കി​ല്ല.​ ​പ​രി​പാ​ടി​ക്കെ​ത്തു​ന്ന​ ​ഡി.​എം.​കെ​ ​മ​ന്ത്രി​യും​ ​മാ​പ്പു​ ​പ​റ​യ​ണ​മെ​ന്നും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞ​ത് ​വി​ര​ട്ട​രു​തെ​ന്നാ​ണ്.​ ​ആ​ ​രാ​ഷ്ട്രീ​യം​ ​ഞ​ങ്ങ​ൾ​ക്കി​ല്ല.​ ​പേ​ടി​പ്പി​ക്കു​ക​യും​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​വി​ര​ട്ടു​ക​യും​ ​ചെ​യ്യു​ന്ന​ത് ​സി.​പി.​എം​ ​രാ​ഷ്ട്രീ​യ​മാ​ണ്.​ ​കേ​ര​ള​ത്തെ​ക്കു​റി​ച്ച് ​ത​നി​ക്ക് ​ഒ​ന്നും​ ​അ​റി​യി​ല്ലെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞ​ത്.​ ​രാ​ഷ്ട്രീ​യ​ ​വി​ദ്വാ​നാ​ണെ​ന്നു​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​സാ​മാ​ന്യ​ബു​ദ്ധി​യു​ള്ള,​ ​അ​ധ്വാ​നി​ക്കു​ന്ന,​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ളു​ടെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കു​ന്ന​ ​ആ​ളാ​ണ്.​ ​ഹൈ​ന്ദ​വ​ ​വി​ശ്വാ​സി​യാ​ണ്.​ ​ശ​ബ​രി​മ​ല​യി​ൽ​ ​പോ​യി​ ​പ്രാ​ർ​ത്ഥി​ച്ചി​ട്ടു​ണ്ട്.​ ​മു​ഖ്യ​മ​ന്ത്രി​യെ​പ്പോ​ലെ​ ​വി​ദ്വാ​നാ​കാ​ൻ​ ​താ​ത്പ​ര്യ​മി​ല്ല.​ ​സം​ഗ​മ​ത്തി​നെ​തി​രെ​ ​ബി.​ജെ.​പി​ ​ഒ​ന്നും​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​നും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​വി​ശ്വാ​സി​ക​ളെ​ ​അ​പ​മാ​നി​ക്കു​ന്നു​:​ ​മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ഗോ​ള​ ​അ​യ്യ​പ്പ​സം​ഗ​മ​ത്തെ​ ​രാ​ഷ്ട്രീ​യ​വ​ത്‌​ക​രി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​ബി.​ജെ.​പി​ ​സം​സ്ഥാ​നാ​ദ്ധ്യ​ക്ഷ​ൻ​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​വി​ശ്വാ​സി​ക​ളെ​ ​അ​വ​ഹേ​ളി​ക്കു​ക​യാ​ണെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി.​ ​'​ത​ത്വ​മ​സി​'​ ​ദ​ർ​ശ​ന​ത്തി​ന്റെ​ ​അ​ന്തഃ​സ​ത്ത​ ​ഉ​ൾ​ക്കൊ​ണ്ട്,​ ​വി​ശ്വാ​സി​ക​ൾ​ ​അ​യ്യ​പ്പ​സം​ഗ​മ​ത്തെ​ ​പി​ന്തു​ണ​യ്ക്കു​മ്പോ​ൾ,​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​രാ​ഷ്ട്രീ​യ​ ​ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ​യു​ള്ള​വ​യാ​ണ്. രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റി​ന്റെ​ ​പ്ര​സ്താ​വ​ന​ക​ൾ​ ​കേ​ര​ള​ത്തി​ന്റെ​ ​സാ​മൂ​ഹി​ക​സാം​സ്‌​കാ​രി​ക​ ​പ​ശ്ചാ​ത്ത​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ജ്ഞ​ത​ ​തു​റ​ന്നു​കാ​ട്ടു​ന്നു.​ ​ആ​ത്മീ​യ​ത​യും​ ​ഭ​ക്തി​യും​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യു​ടെ​യോ​ ​വ്യ​ക്തി​യു​ടെ​യോ​ ​കു​ത്ത​ക​യ​ല്ല,​ ​പൊ​തു​സ്വ​ത്താ​ണ്. മു​ഖ്യ​മ​ന്ത്രി​ക്ക് ​കേ​ര​ള​ത്തെ​ക്കു​റി​ച്ചോ​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചോ​ ​ഒ​ന്നു​മ​റി​യി​ല്ലെ​ന്ന​ ​പ്ര​സ്താ​വ​ന​ ​അ​ർ​ഹി​ക്കു​ന്ന​ ​അ​വ​ജ്ഞ​യോ​ടെ​ ​ത​ള്ളി​ക്ക​ള​യു​ന്നു. ശ​ബ​രി​മ​ല​യി​ലെ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​സം​സാ​രി​ക്കു​ന്ന​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ,​ ​ക​ഴി​ഞ്ഞ​ ​ഒ​മ്പ​ത​ര​വ​ർ​ഷ​ത്തി​നി​ടെ​ ​സ​ർ​ക്കാ​ർ​ ​ന​ട​ത്തി​യ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​മ​നഃ​പൂ​ർ​വം​ ​അ​വ​ഗ​ണി​ക്കു​ക​യാ​ണ്. ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ന​ട​ത്തു​ന്ന​ ​പ​രി​പാ​ടി​ക്ക് ​സ​ർ​ക്കാ​ർ​ ​ന​ൽ​കു​ന്ന​ ​പൂ​ർ​ണ​ ​പി​ന്തു​ണ​ ​ഭ​ര​ണ​പ​ര​മാ​യ​ ​ക​ട​മ​യാ​ണ്.​ ​ആ​ത്മീ​യ​ത​യെ​ ​രാ​ഷ്ട്രീ​യ​ ​താ​ത്‌​പ​ര്യ​ങ്ങ​ൾ​ക്കാ​യി​ ​ഉ​പ​യോ​ഗി​ക്കാ​തെ,​ ​വി​ശ്വാ​സി​ക​ളു​ടെ​ ​ഐ​ക്യ​ത്തെ​ ​ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ​ ​നാം​ ​പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്.​ ​അ​യ്യ​പ്പ​സം​ഗ​മ​ത്തെ​ ​സു​വ​ർ​ണാ​വ​സ​ര​മാ​യി​ ​ക​രു​തു​ന്ന​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റി​ന്റേ​ത് ​മ​ല​ർ​പ്പൊ​ടി​ക്കാ​ര​ന്റെ​ ​ദി​വാ​സ്വ​പ്ന​മാ​ണെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.