കരിയാട്ടം കളറാക്കാൻ അമ്യൂസ്മെന്റ് പാർക്ക്
Friday 29 August 2025 12:13 AM IST
കോന്നി : കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലാസം പകരുന്ന റൈഡുകളുമായി കോന്നി കരിയാട്ടത്തിൽ അമ്യൂസ്മെന്റ് പാർക്കൊരുങ്ങുന്നു. കരിയാട്ടം വേദിയോട് ചേർന്ന് കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിൽ ഒരുക്കുന്ന അമ്യൂസ്‌മെന്റ് പാർക്ക് ഓണക്കാലം കൂടുതൽ ആനന്ദകരമാക്കും. ആകാശത്തൊട്ടിലാട്ടം, മഹാരാജാ ട്രെയിൻ, ഡ്രാഗൺ ട്രെയിൻ, ബ്രേക്ക് ഡാൻസ്, ചിൽഡ്രൻസ് പാർക്ക് , ഫാമിലി ഗെയിംസ് എന്നിവയാണ്
പ്രധാനം. ഉയർന്ന് പൊങ്ങി പറക്കുന്ന സാഹസികതയും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി കോർത്തിണക്കിയ സാങ്കേതിക വിദ്യയിലെ വിനോദ കേന്ദ്രവും ത്രീഡി തിയേറ്ററും എല്ലാം സജ്ജമാക്കുന്നുണ്ട്. വിവിധ മത്സരങ്ങളും കാണികൾക്കായി ഒരുക്കും. ദീപാലങ്കാരവും മറ്റൊരു ആകർഷണീയതയാകും.പൂർണ്ണമായും അപകടരഹിതമായും എല്ലാ സുരക്ഷയും ഉറപ്പാക്കിയുമാകും അമ്യൂസ്മെൻറ് പാർക്ക് പ്രവർത്തിക്കുകയെന്ന് സംഘാടക സമിതി അറിയിച്ചു.