ഡൽഹി നാഷണൽ ലാ യൂണിവേഴ്സിറ്റി   പ്രവേശനം

Friday 29 August 2025 12:00 AM IST

നാഷണൽ ലോ യൂണിവേഴ്സിറ്റി ഡൽഹി യു.ജി (ഇന്റഗ്രേറ്റഡ്), പി.ജി നിയമ പ്രോഗ്രാമുകളിലേക്ക് 2026 -27 ലെ പ്രവേശനത്തിന് നവംബർ 10 വരെ അപേക്ഷിക്കാം.പ്ലസ് ടു പരീക്ഷ 45 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് ബി.എ എൽഎൽ.ബി പ്രോഗ്രാമിന് അപേക്ഷിക്കാം.50 ശതമാനം മാർക്കോടെ എൽഎൽ.ബി/ തത്തുല്യ നിയമ പ്രോഗ്രാമുകൾ പൂർത്തിയാക്കിയവർക്ക് ഒരു വർഷത്തെ എൽഎൽ.എം പ്രോഗ്രാമിന് അപേക്ഷിക്കാം.പ്രവേശനത്തിന് പ്രായപരിധിയില്ല .

ഡിസംബർ 14 നു നടക്കുന്ന ഓൾ ഇന്ത്യ ലാ എൻട്രൻസ് ടെസ്റ്റ് വഴിയാണ് പ്രവേശനം.പരീക്ഷയിൽ 150 മാർക്കിനുള്ള 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും.ഇംഗ്ലീഷ് ഭാഷ, കറന്റ് അഫയേഴ്‌സ്, വിജ്ഞാനം, ലോജിക്കൽ റീസണിംഗ് എന്നിവയിൽ നിന്നും ചോദ്യങ്ങളുണ്ടാകും.ലോജിക്കൽ റീസണിംഗ് വിഭാഗത്തിൽ ലീഗൽ അഭിരുചി ടെസ്റ്റുണ്ടാകും. കേരളത്തിൽ കൊച്ചിയിലും, തിരുവനന്തപുരത്തും പരീക്ഷ കേന്ദ്രങ്ങളുണ്ട്. www.nationallawuniversity.in

എൻജിനിയറിംഗിനുശേഷം എം ബി എ പഠനം

മാറുന്ന തൊഴിൽ സാഹചര്യങ്ങളിൽ എൻജിനിയറിംഗ് ബിരുദധാരികൾ വൈവിധ്യമാർന്ന തൊഴിൽ മേഖലകൾ കണ്ടെത്തണം. 81 ശതമാനത്തോളം തൊഴിലവസരങ്ങളും സേവന മേഖലയിലാണ്.

എൻജിനിയറിംഗ് വിദ്യാർത്ഥികൾ അടുത്തകാലത്തായി കൂടുതലായി മാനേജ്‌മെന്റ് പഠനത്തിന് താല്പര്യപ്പെടുന്നു. CAT പോലുള്ള മാനേജ്‌മെന്റ് അഭിരുചി പരീക്ഷയെഴുതി എൻജിനിയറിംഗ് ബിരുദധാരികൾക്ക് ഐ .ഐ. എമ്മുകളിൽ എം.ബി .എ ക്കു പഠിക്കാം. GMAT, GRE, TOEFL/GRE പൂർത്തിയാക്കി അമേരിക്കയിലും, യു.കെ, കാനഡ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ എം.ബി.എ ക്കു പഠിക്കാം. എം.ബി.എ യ്ക്ക് ശേഷം മാനേജീരിയൽ തലങ്ങളിൽ പ്രവർത്തിക്കാം.ജാം പരീക്ഷയെഴുതി ദേശീയ സ്ഥാപനങ്ങളിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കാം.

സിവിൽ സർവീസ്, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്, ബാങ്കിംഗ് റിക്രൂട്ട്മെന്റ് എന്നിവയ്ക്കും എൻജിനിയറിംഗ് ബിരുദധാരികൾക്ക് തയ്യാറെടുക്കാം. എം.ടെക് പൂർത്തിയാക്കിയവർക്ക് എൻജിനിയറിംഗ്കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് പി എസ് സി വഴി അപേക്ഷിക്കാം.

ഓ​ർ​മി​ക്കാ​ൻ...

1.​ ​P​w​B​D​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്:​-​ ​നീ​റ്റ് ​യു.​ജി​ ​കൗ​ൺ​സ​ലിം​ഗി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​P​w​B​D​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ക്കാ​നു​ള്ള​ ​കാ​ല​താ​മ​സം​ ​ഒ​ഴി​വാ​ക്കാ​ൻ​ 13​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ൾ​ക്ക് ​കൂ​ടി​ ​P​w​B​D​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കാ​നു​ള്ള​ ​അ​നു​മ​തി​ ​എം.​സി.​സി​ ​ന​ൽ​കി.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളു​ടെ​ ​പ​ട്ടി​ക​ ​എം.​സി.​സി​ ​വെ​ബ്സൈ​റ്റി​ൽ.​ ​ര​ണ്ടാം​ ​ഘ​ട്ട​ ​അ​ഖി​ലേ​ന്ത്യ​ ​കൗ​ൺ​സ​ലിം​ഗി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ശാ​രീ​രി​ക​ ​വെ​ല്ലു​വി​ളി​ക​ൾ​ ​നേ​രി​ടു​ന്ന​വ​ർ​ക്ക് ​സെ​പ്തം​ബ​ർ​ 9​ ​വ​രെ​ ​P​w​B​D​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​അ​പ്‌​ലോ​ഡ് ​ചെ​യ്യാം.

2.​ ​നീ​റ്റ് ​പി.​ജി​ ​മെ​രി​റ്റ് ​ലി​സ്റ്റ്:​-​ ​നീ​റ്റ് ​പി.​ജി​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​ത്തു​ന്ന​ ​M​D,​ ​M​S,​ ​P​G​ ​D​i​p​l​o​m​a,​ ​D​N​B,​ ​a​n​d​ ​D​r​N​B​ ​(​d​i​r​e​c​t​ ​s​i​x​ ​y​e​a​r​s​)​ ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ത്തി​ന്റെ​ ​ഓ​ൾ​ ​ഇ​ന്ത്യ​ 50​ ​ശ​ത​മാ​നം​ ​ക്വോ​ട്ടാ​ ​സീ​റ്റു​ക​ളു​ടെ​ ​മെ​രി​റ്റ് ​ലി​സ്റ്റ് ​N​B​E​M​S​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​സെ​പ്തം​ബ​ർ​ 5​ ​മു​ത​ൽ​ ​സ്കോ​ർ​കാ​ർ​ഡ് ​വെ​ബ്സൈ​റ്രി​ൽ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​n​a​t​b​o​a​r​d.​e​d​u.​i​n.