ജയിൽ അറ്റകുറ്റപ്പണി തടവുകാർക്ക് ചെയ്യാം
Friday 29 August 2025 12:00 AM IST
തിരുവനന്തപുരം: ജയിലുകളിൽ ഒരു ലക്ഷം രൂപ വരെ ചെലവുള്ള അറ്റകുറ്റപ്പണികൾ തടവുകാരെ ഉപയോഗിച്ച് നടത്താമെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ഇതിന് എസ്റ്റിമേറ്റ്, സാങ്കേതിക അനുമതി എന്നിവ ആവശ്യമില്ല. സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരമാവണം പർച്ചേസ്. അറ്റകുറ്റപ്പണിക്കുള്ള ഭരണാനുമതി ജയിൽ മേധാവിക്ക് നൽകാം. പുതിയ നിർമ്മാണങ്ങൾക്ക് ഇത് ബാധകമാവില്ല. സെൻട്രൽ ജയിലുകളിൽ ഒരു വർഷം 25ലക്ഷം, ഓപ്പൺ ജയിലുകളിൽ 20ലക്ഷം, ജില്ലാ ജയിലുകളിൽ 15ലക്ഷം, മറ്റ് ജയിലുകളിൽ 10 ലക്ഷം വീതമുള്ള അറ്റകുറ്റപ്പണി ഇത്തരത്തിൽ നടത്താം.