കുവൈറ്റിലേക്ക് കൂടുതൽ വിമാനങ്ങൾ

Friday 29 August 2025 12:29 AM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സെപ്തംബർ മൂന്നു മുതൽ കുവൈറ്റിലേക്ക് ആഴ്ചയിൽ ആറു സർവീസുകൾ നടത്തുമെന്ന് കുവൈറ്റ് എയർവേയ്സ് അറിയിച്ചു. നിലവിൽ മൂന്ന് സർവീസാണുള്ളത്. മലേഷ്യൻ എയർലൈൻസ് ക്വാലാലംപൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സെപ്തംബർ 12മുതൽ സർവീസ് തുടങ്ങും. ആഴ്ചയിൽ 5സർവീസുണ്ടാവും. ഡിസംബർ മുതൽ ഇത് പ്രതിദിന സർവീസാകും. നിലവിൽ ആഴ്ചയിൽ 2സർവീസാണ് മലേഷ്യൻ എയർലൈൻസ് നടത്തുന്നത്.