താമരശ്ശേരി ചുരത്തിൽ മൂന്നാംനാളും കനത്ത മണ്ണിടിച്ചിൽ, ഇടിഞ്ഞടഞ്ഞ് ചുരം

Friday 29 August 2025 12:54 AM IST

താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തി​ൽ​ ​ഒ​മ്പ​താം​ ​വ​ള​വി​ന് ​സ​മീ​പം​ ​വ്യൂ​ ​പോ​യി​ന്റി​ൽ​ ​ഇ​ന്ന​ലെ​ ​റോ​ഡി​ലേ​ക്ക് ​വീ​ണ​ ​പാ​റ​ക്ക​ല്ലു​ക​ളും​ ​മ​ണ്ണും​ ​അ​ഗ്നി​ശ​മ​ന​ ​സേ​ന​ ​ നീ​ക്കം​ ​ചെ​യ്യു​ന്നു

@ ഗതാഗതം പൂർണമായും നിരോധിച്ചു

ലക്കിടി: താമരശ്ശേരി ചുരത്തിൽ ഇന്നലെയും കനത്ത മഴയും മണ്ണിടിച്ചിലും. ശക്തമായ കോടയിൽ ഒമ്പതാം വളവിലെ റോഡിലേക്ക് വീണ മണ്ണും പാറയും മരങ്ങളും നീക്കൽ ദുഷ്ക്കരമായിരിക്കുകയാണ്. ചുരം റോഡിലൂടെ മലവെളളത്തിന്റെ കുത്തൊഴുക്കായിരുന്നു ഇന്നലെ കണ്ടത്. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് മുകളിൽ നിന്നാണ് ഇന്നലെയും വൻ തോതിൽ പല തവണയായി മണ്ണിടിച്ചിൽ ഉണ്ടായത്. മുകളിൽ നിന്ന് പാറക്കഷ്ണങ്ങളും മരങ്ങളും മണ്ണുമെല്ലാം ചേർന്ന് ചുരം റോഡിലേക്ക് ആഞ്ഞു പതിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം രാത്രി ഗതാഗതത്തിനായി താത്ക്കാലികമായി തുറന്ന റോഡ് രാവിലെയോടെ പൂർണമായും അടച്ചു. വയനാടിന്റെ കവാടത്തിൽ പൊലീസ് വടം കെട്ടിയാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്. ചുരം വഴി ഗതാഗതം നിരോധിച്ചതോടെ ലക്കിടിയിലും അടിവാരത്തുമായി നൂറ് കണക്കിന് വാഹനങ്ങളാണ് കാത്ത് നിൽക്കുന്നത്. ഏറെയും ലോഡുമായുളള വാഹനങ്ങൾ. മണ്ണിടിച്ചിൽ ഭാഗത്ത് നിന്ന് മുഴുവൻ പേരെയും അധികൃതർ മാറ്റി. പരസ്പരം കാണാൻ കഴിയാത്ത വിധം കോട പ്രദേശത്തെ മൂടിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചുരം റോഡിൽ വന്നടിഞ്ഞ കൂറ്റൻ മരങ്ങളും പാറക്കെട്ടുകളും മണ്ണും ഏറെ പണിപ്പെട്ട് മാറ്റിയ ശേഷമാണ് ചുരം റോഡ് ഭാഗികമായെങ്കിലും ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. ഇവിടേക്കാണ് ഇന്നലെ കാലത്ത് മുതൽ പലപ്പോഴായി മണ്ണും പാറക്കഷ്ണങ്ങളും മരങ്ങളുമെല്ലാം പതിച്ച് കൊണ്ടിരിക്കുന്നത്. മഴ ശമിക്കാതെ രക്ഷാ പ്രവർത്തനം സാദ്ധ്യവുമല്ലെന്ന അവസ്ഥയാണ്. ഡ്രോൺ ഉപയോഗിച്ച് കഴിഞ്ഞ ദിവസം മലമുകളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ അതിന്റെ തീവ്രത മനസിലാക്കാൻ കഴിഞ്ഞില്ല. മഴ മാറിയെങ്കിൽ മാത്രമെ മണ്ണിടിച്ചലിന്റെ വ്യാപ്തി എത്രയെന്ന് അറിയാൻ കഴിയൂ. മഴ ശക്തമായി അനുഭവപ്പെട്ടതോടെ പാറക്കെട്ടുകളും മണ്ണും മരങ്ങളുമെല്ലാം റോഡിലേക്ക് പതിക്കുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ചുരം റോഡിലൂടെ മെഡിക്കൽ കോളേജിലേക്കും മറ്റും പോകുന്ന ആംബുലൻസുകൾ കടത്തി വിടുന്നുണ്ട്. പ്രധാന ചുരംപാത അടഞ്ഞതോടെ വയനാട് ഏതാണ്ട് ഒറ്റപ്പെട്ട നിലയിലുമായി. വാഹനങ്ങൾ കടത്തി വിടുന്ന കുറ്റ്യാടി ചുരം റോഡിലാകട്ടെ ശക്തമായ ഗതാഗത കുരുക്കാണ്.

ചുരത്തിലെ മണ്ണിടിച്ചിൽ: കളക്ടറോട് വിവരം തേടി പ്രിയങ്ക

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തെകുറിച്ച് പ്രിയങ്ക ഗാന്ധി എം.പി വയനാട് ജില്ലാ കളക്ടറോട് വിവരങ്ങൾ തേടി. സാദ്ധ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അതിവേഗം പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായും കളക്ടർ പ്രിയങ്ക ഗാന്ധി എം.പിയെ അറിയിച്ചു.

'താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വൈകാതെ ഇടപെടൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ചുരം റോഡിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്താൻ കോഴിക്കോട് ജില്ലാ ഭരണകൂടത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട് '. കെ.റഫീഖ് സി.പി.എം ജില്ലാ സെക്രട്ടറി.

'താമരശ്ശേരി ചുരത്തിലെ യാത്ര പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ചുരത്തിൽ തുടർച്ചയായി മണ്ണിടിയുന്നത് വലിയ ദുരിതമാകുന്നുണ്ട്. വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെട്ടവർ കുടുങ്ങിക്കിടക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെ ഫോണിൽ ധരിപ്പിച്ചു. കോഴിക്കോട് ജില്ലാ കളക്ടറോട് വിഷയത്തിൽ ഇടപെടാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്'. സി.കെ ശശീന്ദ്രൻ, മുൻ എം.എൽ.എ

കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ക​ള​ക്ടർ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് ​ആ​ക്ഷേ​പം

പി.​ഇ​ല്ല്യാ​സ് വൈ​ത്തി​രി​ ​:​ ​താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​യി​ട്ടും​ ​തി​രി​ഞ്ഞു​നോ​ക്കാ​ൻ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്ന് ​ആ​ക്ഷേ​പം.​ ​ചു​രം​ ​പൂ​ർ​ണ​മാ​യും​ ​കോ​ഴി​ക്കോ​ടി​ന്റെ​ ​ഭാ​ഗ​മാ​യി​ട്ടും​ ​ഗ​താ​ഗ​തം​ ​പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ന് ​യാ​തൊ​രു​വി​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ​പ​രാ​തി.​ ​ ഇ​ക്കാ​ര്യം​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​നേ​താ​ക്ക​ൾ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ക്കാ​ൻ​ ​ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​താ​മ​ര​ശ്ശേ​രി​ ​വ​ന​മേ​ഖ​ല​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ​താ​മ​ര​ശ്ശേ​രി​ ​ചു​രം.​ ​ല​ക്കി​ടി​യി​ലെ​ ​പ്ര​വേ​ശ​ന​ ​ക​വാ​ടം​ ​ക​ഴി​ഞ്ഞാ​ൽ​ ​താ​മ​ര​ശ്ശേ​രി​യു​ടെ​ ​ഭാ​ഗ​മാ​ണ്.​ ​പു​തു​പ്പാ​ടി​ ​പ​ഞ്ചാ​യ​ത്ത് ​പ​രി​ധി​യി​ലാ​ണ് ​താ​മ​ര​ശ്ശേ​രി​ ​ചു​രം.​പൊ​ലീ​സ് ​സ്റ്റേ​ഷ​നും​ ​താ​മ​ര​ശ്ശേ​രി​യാ​ണ്.​ ​വ​യ​നാ​ടി​ന് ​ഒ​രു​ ​അ​ധി​കാ​ര​വും​ ​ചു​ര​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ലി​ല്ല.​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ക്കു​പോ​ലും​ ​പ​രി​മി​ത​മാ​യ​ ​അ​ധി​കാ​രം​ ​മാ​ത്ര​മാ​ണ് ​ഉ​ള്ള​ത്.​ ​ചു​ര​ത്തി​ൽ​ ​അ​പ​ക​ട​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ഉ​ണ്ടാ​കു​മ്പോ​ൾ​ ​ആ​ദ്യം​ ​ഓ​ടി​യെ​ത്തു​ന്ന​ത് ​വ​യ​നാ​ട് ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​വും​ ​പൊ​ലീ​സ് ​സം​വി​ധാ​ന​വു​മാ​ണ്.​ ​ ചു​ര​ത്തി​ന്റെ​ ​നി​യ​ന്ത്ര​ണാ​വ​കാ​ശം​ ​ഇ​നി​യെ​ങ്കി​ലും​ ​വ​യ​നാ​ടി​ന് ​ന​ൽ​കാ​ൻ​ ​സം​വി​ധാ​നം​ ​ഉ​ണ്ടാ​ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ശ​ക്ത​മാ​ണ്.​ ​കോ​ഴി​ക്കോ​ട് ​നി​ന്ന് ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടോ​ടെ​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ച​ത് ​ഒ​ഴി​ച്ചാ​ൽ​ ഉയർന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ആ​രും​ ​എ​ത്തി​യി​ട്ടി​ല്ലെന്നും ആക്ഷേപമുണ്ട്.​ ​ മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​യ​ ​ഭാ​ഗ​ത്ത് ​അ​പ​ക​ട​ ​സാ​ദ്ധ്യ​ത​ ​ഒ​ഴി​വാ​ക്കാ​നാ​യി​ ​ഗാ​ബി​യോ​ൺ​ ​മാ​തൃ​ക​യി​ൽ​ ​സം​ര​ക്ഷ​ണ​വേ​ലി​ ​നി​ർ​മ്മി​ക്കാ​നാ​ണ് ​ആ​ലോ​ചി​ക്കു​ന്ന​ത്.​ ​ല​ക്ഷ​ങ്ങ​ൾ​ ​ഇ​തി​നാ​യി​ ​ചെ​ല​വാ​കും.​ ​താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തി​ൽ​ ​അ​ധി​കാ​രം​ ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​വ​യ​നാ​ട് ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​ത്തി​ന് ​ഇ​വി​ടെ​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കാ​ൻ​ ​നി​യ​മ​പ​ര​മാ​യി​ ​ക​ഴി​യി​ല്ല.

പ്ര​തി​ഷേ​ധാ​ർ​ഹം​:​ ​ ടി.​സി​ദ്ദി​ഖ് ​ എം.​എ​ൽ.എ

വൈ​ത്തി​രി​ ​:​ ​താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​വു​ക​യും​ ​ഗ​താ​ഗ​തം​ ​പൂ​ർ​ണ​മാ​യും​ ​ത​ട​സ​പ്പെ​ടു​ക​യും​ ​ചെ​യ്തി​ട്ടും​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ക്കാ​ത്ത​ത് ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ​ടി​ ​സി​ദ്ദി​ഖ് ​എം​.എ​ൽ.​എ.​ ​കോ​ഴി​ക്കോ​ടി​ന്റെ​ ​പ​രി​ധി​യി​ലാ​ണ് ​താ​മ​ര​ശ്ശേ​രി​ ​ചു​രം.​ ​എ​ന്നാ​ൽ​ ​ആ​ ​ ഉ​ത്ത​ര​വാ​ദി​ത്വം​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ടം​ ​കാ​ണി​ച്ചി​ല്ല.​ ​മ​ണ്ണി​ടി​ച്ചി​ലി​നെ​ ​തു​ട​ർ​ന്ന് ​വ​യ​നാ​ട് ​പൂ​ർ​ണ​മാ​യും​ ​ഒ​റ്റ​പ്പെ​ട്ടി​ട്ടും​ ​തി​രി​ഞ്ഞു​നോ​ക്കാ​ൻ​ ​ത​യ്യാ​റാ​കാ​ത്ത​ ​സ​മീ​പ​നം​ ​ശ​രി​യ​ല്ല.​ ​മ​ണ്ണ് ​നീ​ക്കം​ ​ചെ​യ്യാ​നും​ ​ഗ​താ​ഗ​തം​ ​പു​ന​സ്ഥാ​പി​ക്കാ​നും​ ​ശ​ക്ത​മാ​യ​ ​ഇ​ട​പെ​ട​ൽ​ ​അ​നി​വാ​ര്യ​മാ​ണ്.​ ​മ​ഴ​ ​തു​ട​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ചു​ര​ത്തി​ൽ​ ​അ​പ​ക​ട​സാ​ദ്ധ്യ​ത​ ​നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.​ഗാ​ബി​യോ​ൺ​​ ​മാ​തൃ​ക​യി​ൽ​ ​വ​ല​ ​കെ​ട്ടി​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ന​ട​പ​ടി​ ​വേ​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.