നേഷൻസ് കപ്പിൽ ഇന്ത്യ ഇന്നിറങ്ങുന്നു
Friday 29 August 2025 12:09 AM IST
ഹിസോർ : തജിക്കിസ്ഥാനിൽ നടക്കുന്ന സെൻട്രൽ ഏഷ്യ ഫുട്ബാൾ അസോസിയേഷൻ(കാഫ) നേഷൻസ് കപ്പിൽ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് ആതിഥേയരെ നേരിടും. പുതിയ പരിശീലകൻ ഖാലിദ് ജമീലിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യമത്സരമാണിത്. ഇന്ത്യൻ സമയം രാത്രി ഒൻപതിനാണ് മത്സരം. സോണി സ്പോർട്സിൽ കളി ലൈവായി കാണാം.ഇറാൻ, അഫ്ഗാൻ എന്നിവരുമായാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ.